Published: August 03 , 2025 07:05 AM IST
1 minute Read
ന്യൂഡൽഹി∙ ക്രിക്കറ്റ് ലീഗ് ടി10 ടൂർണമെന്റിലെ ടീമിനെ സ്വന്തമാക്കി ഇൻഫ്ലുവൻസറും ടെലിവിഷൻ താരവുമായ ആർജെ മഹ്‍വാഷ്. ഡൽഹി ആസ്ഥാനമായി നടക്കുന്ന ടൂർണമെന്റിൽ സുപ്രീം സ്ട്രൈക്കേഴ്സ് ടീമിനു വേണ്ടി ലേലത്തിനെത്തിയതോടെയാണ് മഹ്‍വാഷ് ടീമുടമയാണെന്ന വിവരം പുറത്തായത്. ലേലത്തിൽ ഓസ്ട്രേലിയയുടെ മുൻ ഓപ്പണർ ഷോൺ മാർഷിനെ മഹ്‍വാഷിന്റെ ടീം സ്വന്തമാക്കുകയും ചെയ്തു. മാർഷായിരിക്കും സുപ്രീം സ്ട്രൈക്കേഴ്സ് ടീമിന്റെ ക്യാപ്റ്റൻ.
ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചെഹലുമായി മഹ്‍വാഷ് പ്രണയത്തിലാണെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. കൗണ്ടി ക്രിക്കറ്റ് മത്സരങ്ങൾക്കായി യുകെയിലാണ് ചെഹൽ ഇപ്പോഴുള്ളത്. ലണ്ടൻ നഗരത്തിൽ ചെഹലിനൊപ്പം നടക്കുന്ന മഹ്‍വാഷിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. താരലേലത്തിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ മഹ്‍വാഷ് ഇൻസ്റ്റഗ്രാമിലും പങ്കുവച്ചിട്ടുണ്ട്. ‘‘ടീം ആർജെ മഹ്‍വാഷ് ലോക്ക്ഡ് ക്യാപ്റ്റൻ ഷോൺ മാർഷ്’’ എന്നായിരുന്നു ചിത്രത്തിന്റെ ക്യാപ്ഷൻ.
ലെജൻഡ്സ് ക്രിക്കറ്റ് ലീഗിൽ ഓസ്ട്രേലിയ ചാംപ്യൻസ് ടീമിൽ 42 വയസ്സുകാരനായ മാർഷ് കളിച്ചിരുന്നു. ഐപിഎലിൽ പഞ്ചാബ് കിങ്സ് ടീമിന്റെയും ഭാഗമായിരുന്നു. ധനശ്രീ വർമയുമായുള്ള വിവാഹബന്ധം വേർപെടുത്തിയതിനു പിന്നാലെയാണ് ചെഹലും മഹ്‍വാഷും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ പരന്നത്. എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് താരവുമായി സൗഹൃദം മാത്രമാണുള്ളതെന്ന് മഹ്‍വാഷ് അടുത്തിടെ പ്രതികരിച്ചു.
English Summary:








English (US) ·