ദ് ഹേഗ് (നെതർലൻഡ്സ്) ∙ ഐസിസി ട്വന്റി20 പുരുഷ ലോകകപ്പിന് ആദ്യമായി യോഗ്യത നേടി ഇറ്റലി. 5 ടീമുകൾ ഉൾപ്പെടുന്ന യൂറോപ്പ് റീജൻ ഫൈനലിൽ നെതർലൻഡ്സിനോട് 9 വിക്കറ്റിനു തോറ്റെങ്കിലും മെച്ചപ്പെട്ട റൺ ശരാശരിയിൽ ജഴ്സിയെ മറികടന്ന് ഇറ്റലി യോഗ്യത നേടുകയായിരുന്നു. എല്ലാ മത്സരവും ജയിച്ച് നെതർലൻഡ്സ് യോഗ്യത നേടിയപ്പോൾ ഇറ്റലിക്കും ജഴ്സിക്കും തുല്യ പോയിന്റായിരുന്നു (5).
മുൻ ഓസ്ട്രേലിയൻ ടെസ്റ്റ് ഓപ്പണർ ജോ ബേൺസ് നയിക്കുന്ന ഇറ്റലി ടീമിൽ കഴിഞ്ഞ മാസം ഇംഗ്ലണ്ട് ലയൺസിനു വേണ്ടി കളിച്ച എമിലിയോ ഗേ, കൗണ്ടിയിൽ കെന്റ് താരമായ ഗ്രാന്റ് സ്റ്റുവർട്ട്, ഇന്ത്യൻ വംശജനായ മീഡിയം പേസർ ജസ്പ്രീത് സിങ് എന്നിവരുണ്ട്.
English Summary:








English (US) ·