Published: November 13, 2025 01:15 PM IST
1 minute Read
റാവൽപിണ്ടി∙ ക്രിക്കറ്റ് താരങ്ങളും മനുഷ്യരാണെന്നും അവർക്ക് റോബട്ടുകളെ പോലെ നിർവികാരമായി കളിക്കാൻ സാധിക്കില്ലെന്നും പാക്കിസ്ഥാൻ പേസ് ബോളർ ഹാരിസ് റൗഫ്. ഏഷ്യാകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരങ്ങളിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ റൗഫിന് 2 മത്സരങ്ങളിൽ വിലക്ക് ലഭിച്ചിരുന്നു. ഇതെക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു റൗഫിന്റെ മറുപടി.
‘റോബട്ടിനെ പോലെ ഒന്നിനോടും പ്രതികരിക്കാതെ നിൽക്കാൻ എനിക്കു സാധിക്കില്ല. എല്ലാ മനുഷ്യർക്കും ഉള്ളതുപോലെ ദേഷ്യവും വാശിയും എനിക്കുമുണ്ട്. ചില മത്സരങ്ങളിൽ എന്റെ പ്രകടനം മോശമായേക്കാം. പക്ഷേ, അടുത്ത മത്സരത്തിൽ തിരിച്ചുവരാൻ ഞാൻ ശ്രമിക്കും’– റൗഫ് പറഞ്ഞു. ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യയ്ക്കെതിരെ 3.4 ഓവറുകൾ പന്തെറിഞ്ഞ ഹാരിസ് റൗഫ് 50 റൺസ് വഴങ്ങിയതിനു പിന്നാലെ താരം വൻവിമർശനങ്ങൾ നേരിടേണ്ടിവന്നിരുന്നു.
‘‘ഞങ്ങൾക്ക് മാപ്പുണ്ടാകില്ല. തെറ്റുകളിൽനിന്ന് പാഠം പഠിക്കുകയും തിരുത്തി മുന്നോട്ടുപോകുകയുമാണു ചെയ്യുന്നത്. പക്ഷേ പ്രൊഫഷനൽ ക്രിക്കറ്റ് താരമെന്ന നിലയിൽ ഞങ്ങൾക്കും മോശം ദിവസങ്ങൾ ഉണ്ടാകും. 10 നല്ല പ്രകടനങ്ങൾ ഉണ്ടെങ്കിലും ഒരു മോശം മത്സരം സംഭവിച്ചാൽ ആളുകൾ അതിനെക്കുറിച്ചു മാത്രമാകും ചിന്തിക്കുക.’’– ഹാരിസ് റൗഫ് വ്യക്തമാക്കി.
English Summary:








English (US) ·