Published: July 23 , 2025 08:43 PM IST
1 minute Read
മാഞ്ചസ്റ്റർ∙ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ ആദ്യ ദിനം ബാറ്റിങ്ങിനിടെ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ ബാറ്റ് ഒടിഞ്ഞുതൂങ്ങി. ഇംഗ്ലിഷ് പേസർ ക്രിസ് വോക്സിന്റെ പന്തു പ്രതിരോധിച്ചപ്പോഴായിരുന്നു ജയ്സ്വാളിന്റെ ബാറ്റ് തകർന്നത്. ആദ്യ സെഷനിൽ ക്രിസ് വോക്സ് എറിഞ്ഞ ഒൻപതാം ഓവറിലായിരുന്നു സംഭവം. 126 കിലോമീറ്റർ വേഗത്തിലെത്തിയ പന്ത് പ്രതിരോധിച്ചപ്പോൾ ജയ്സ്വാളിന്റെ ബാറ്റ് ഹാൻഡിലിന്റെ ഭാഗത്തുനിന്ന് ഒടിഞ്ഞുപോകുകയായിരുന്നു.
ഉടൻ തന്നെ ജയ്സ്വാൾ ഡ്രസിങ് റൂമിലേക്കു നോക്കി പുതിയ ബാറ്റ് വേണമെന്ന് ആവശ്യപ്പെട്ടു. കരുൺ നായരെത്തി മറ്റൊരു ബാറ്റു നൽകിയ ശേഷമാണ് ജയ്സ്വാൾ വീണ്ടും ബാറ്റിങ് തുടങ്ങിയത്. യശസ്വി ജയ്സ്വാൾ ഉപയോഗിക്കുന്ന ബാറ്റിന് 80,000 മുതൽ 90,000 രൂപ വരെയാണ് മാർക്കറ്റിൽ വില. ആദ്യ ഇന്നിങ്സിൽ മികച്ച തുടക്കം ലഭിച്ച ജയ്സ്വാൾ അർധ സെഞ്ചറി നേടിയാണു പുറത്തായത്. 107 പന്തുകൾ നേരിട്ട ജയ്സ്വാൾ 10 ഫോറുകളും ഒരു സിക്സും ബൗണ്ടറി കടത്തി 58 റൺസെടുത്തു.
സ്പിന്നർ ലിയാം ഡോസന്റെ 41–ാം ഓവറിലെ ആദ്യ പന്തിൽ ഹാരി ബ്രൂക്ക് ക്യാച്ചെടുത്താണു ജയ്സ്വാളിനെ പുറത്താക്കിയത്. കെ.എൽ. രാഹുലിനൊപ്പം ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റിൽ 94 റൺസിന്റെ കൂട്ടുകെട്ടാണ് ജയ്സ്വാൾ പടുത്തുയർത്തിയത്. 98 പന്തുകൾ നേരിട്ട രാഹുൽ 46 റൺസെടുത്തു പുറത്തായി.
English Summary:








English (US) ·