13 September 2025, 06:45 PM IST
.jpg?%24p=9815a1a&f=16x10&w=852&q=0.8)
Photo: Getty Images
ന്യൂഡൽഹി: സൗദി അറേബ്യ ക്ലബ് അൽ നസ്റിന്റെ പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയിൽ കളിക്കാൻ സാധ്യതയേറി. ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ (എസിഎൽ-2) മത്സരങ്ങൾക്കുള്ള അൽ നസ്ർ ടീം അംഗങ്ങളുടെ പട്ടികയിൽ ക്രിസ്റ്റ്യാനോയെ ഉൾപ്പെടുത്തിയതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സാദിയൊ മാനെ, ജാവൊ ഫെലിക്‌സ്, കിങ്‌സ് ലി കോമൻ എന്നീ സൂപ്പർ താരങ്ങളും പട്ടികയിലുണ്ട്. ഗോവയിൽ എഫ്‌സി ഗോവയും അൽ നസ്‌റും തമ്മിലുള്ള ചാന്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരം ഒക്ടോബർ 22-നാണ്. ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തിലാണ് ടൂര്‍ണമെന്റിലെ മത്സരങ്ങള്‍. സെപ്റ്റംബര്‍ 16 മുതല്‍ ഡിസംബര്‍ 10 വരെയാണ് മത്സരങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്.
ചാമ്പ്യന്‍സ് ലീഗിന്റെ പശ്ചിമമേഖലയിലെ 16 ടീമുകളെയാണ് നാലുഗ്രൂപ്പുകളായി തിരിക്കുന്നത്. ഇതില്‍ പോട്ട് ഒന്നിലായിരുന്നു സൗദി ക്ലബ് അല്‍ നസ്ര്‍, പോട്ട് മൂന്നില്‍ ബഗാനും നാലില്‍ ഗോവയും. നറുക്കെടുപ്പില്‍ അല്‍ നസ്‌റും എഫ്‌സി ഗോവയും ഒരു ഗ്രൂപ്പില്‍ ഉള്‍പ്പെടുകയായിരുന്നു.
Content Highlights: Cristiano Ronaldo to play successful India successful October Al Nasr registry prima for FC Goa clash








English (US) ·