Published: June 27 , 2025 08:18 AM IST
1 minute Read
റിയാദ് ∙ സൗദി അറേബ്യൻ ക്ലബ് അൽ നസ്റുമായി 2 വർഷത്തേക്കുകൂടി കരാർ പുതുക്കി പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇതോടെ, 2027ൽ 42 വയസ്സു വരെ ക്രിസ്റ്റ്യാനോയ്ക്കു മത്സരഫുട്ബോളിൽ തുടരാം. 2022 ൽ സൗദിയിലേക്കു ചേക്കേറിയ ക്രിസ്റ്റ്യാനോ, അൽ നസ്‌റുമായുള്ള കരാർ അവസാനിച്ചതോടെ കരിയറിലെ അനിശ്ചിതത്വത്തെക്കുറിച്ച് അടുത്തിടെ സംസാരിച്ചിരുന്നു.
എന്നാൽ, മറ്റൊരു ക്ലബ്ബിലേക്കു പോകാൻ അനുവദിക്കാതെ താരത്തെ സൗദിയിൽ തന്നെ പിടിച്ചു നിർത്താൻ അൽ നസ്‌ർ അധികൃതർ തീരുമാനിക്കുകയായിരുന്നു. പ്രതിവർഷം 20 കോടി ഡോളറിനായിരുന്നു ക്രിസ്റ്റ്യാനോയുമായി മുൻപ് സൗദി ക്ലബ് കരാർ ഒപ്പിട്ടത്. ഇത്തവണത്തെ കരാർ തുക വെളിപ്പെടുത്തിയിട്ടില്ല.
English Summary:








English (US) ·