ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജീനയും വിവാഹിതരാകുന്നു? ‘പ്രധാന ചടങ്ങിന്’ പള്ളിയും ഹോട്ടലും ബുക്ക് ചെയ്തതായി റിപ്പോർട്ട്

1 month ago 6

ഓണ്‍ലൈൻ ഡെസ്‌ക്

Published: August 03, 2026 04:42 PM IST Updated: August 03, 2026 05:27 PM IST

1 minute Read

ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജീന റോഡ്രീഗ്സും (Instagram/georginagio/)
ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജീന റോഡ്രീഗ്സും (Instagram/georginagio/)

ലിസ്ബൻ∙ പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജീന റോഡ്രീഗ്സും വിവാഹിതരാകുന്നെന്നു വിവരം. റൊണാൾഡോയുടെ ജന്മസ്ഥലമായ പോർച്ചുഗീസ് ദ്വീപ് മെദീരയിലെ ഫുൻചാൽ ചർച്ചില്‍ ശനിയാഴ്ച വിവാഹം നടത്തുമെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വർഷങ്ങളായി ഒരുമിച്ചു കഴിയുന്ന റൊണാൾഡോയും ജോർജീനയും 2025 ഓഗസ്റ്റിൽ വിവാഹ നിശ്ചനം നടത്തിയിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നു മണിക്ക് ചർച്ച് ഒരു ‘പ്രധാന ചടങ്ങിന്’ ബുക്ക് ചെയ്തിട്ടുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്.

What you should work next

പള്ളിക്കു സമീപത്തായുള്ള ആഡംബര ഹോട്ടലായ സവായ് പാലസിന്റെ രണ്ടു നിലകൾ പൂർണമായും ബുക്ക് ചെയ്തിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളിൽ ഹോട്ടലിലെ ബാർ ഏരിയയും സ്വകാര്യ പരിപാടിക്കായി മാറ്റിവച്ചിട്ടുണ്ട്. സൂപ്പർ താരത്തിന്റെ വിവാഹ ആഘോഷങ്ങൾക്കു വേണ്ടിയാണ് ഇതെന്നാണ് അനൗദ്യോഗിക വിവരം. 41 വയസ്സുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയും 32 വയസ്സുകാരിയായ ജോർജീനയും ഒൻപതു വർഷമായി ഡേറ്റിങ്ങിലാണ്. ഇരുവർക്കും അഞ്ചു മക്കളുണ്ട്. അൽ നസ്ർ ക്ലബ്ബിന്റെ താരമായ റൊണാൾഡോ, കുടുംബത്തോടൊപ്പം സൗദി അറേബ്യയിലാണ് ഇപ്പോൾ താമസിക്കുന്നത്.

2016ൽ മഡ്രിഡിലെ ഒരു ഷോപ്പിൽ വച്ചാണ് സെയിൽസ് അസിസ്റ്റന്റായ ജോർജീനയെ റൊണാൾഡോ പരിചയപ്പെടുന്നത്. 2017 ജനുവരിയിൽ ഫിഫ ഫുട്ബോൾ പുരസ്കാര വേദിയിൽ ഇരുവരും ഒരുമിച്ചെത്തിയതോടെ ബന്ധം പരസ്യമായി. പിന്നീട് അവതാരകയായും സംരംഭകയായും വളർന്ന ജോർജീനയെ, ഇന്‍സ്റ്റഗ്രാമിൽ 76.8 മില്യൻ ആളുകളാണ് നിലവിൽ പിന്തുടരുന്നത്. ജോര്‍ജീനയെ പരിചയപ്പെടുന്നതിനു മുൻപ്, റഷ്യൻ മോഡൽ ഐറിന ഷൈക്കുമായി റൊണാൾഡോ അഞ്ചു വർഷത്തോളം പ്രണയത്തിലായിരുന്നു.

2010ലാണ് റൊണാൾഡോയുടെ മൂത്തമകൻ‍ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ ജനിക്കുന്നത്. റൊണാൾഡോ ജൂനിയറിന്റെ മാതാവ് ആരെന്ന കാര്യം ഇപ്പോഴും രഹസ്യമാണ്. ഏഴു വർഷങ്ങൾക്കു ശേഷം വാടക ഗർഭപാത്രത്തിലൂൂടെ ഇവ മരിയ, മതിയോ റൊണാൾഡോ എന്നീ ഇരട്ടക്കുട്ടികൾ ജനിച്ചു. ജോർജീനയുമായുള്ള ബന്ധത്തിലുണ്ടായ കുട്ടികളാണ് അലന മാർട്ടിനയും, ബെല്ല എസ്മെറാൾ‍ഡയും. ബെല്ലയുടെ ഇരട്ട സഹോദരനായ എയ്ഞ്ചൽ പ്രസവ സമയത്ത് മരണപ്പെട്ടത് റൊണാൾഡോയ്ക്കും ജോർജീനയ്ക്കും വലിയ ആഘാതമായിരുന്നു. കുട്ടികളെയെല്ലാം ജോർജിനയാണു വളർത്തുന്നത്.

English Summary:

Cristiano Ronaldo Georgina Rodriguez Wedding: Football icon Cristiano Ronaldo and long-time spouse Georgina Rodriguez are reportedly acceptable to wed this Saturday successful Funchal, Madeira, his birthplace. International media suggest a religion has been booked for a "major event" alongside a luxury hotel. The couple, dating for 9 years and raising 5 children, has sparked wide speculation with these venue preparations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article