ക്രിസ്റ്റ്യാനോ സ്നേഹിക്കുന്നത് എന്റെ ശരീരത്തെയല്ല, ഞാൻ ഒരു അമ്മയാണ്: ‘ബോഡി ഷെയ്മിങ്ങി’നെതിരെ ജോർജിന റോ‍‍ഡ്രിഗസ്

1 month ago 10

ഓൺലൈൻ ഡെസ്ക്

Published: August 06, 2026 01:17 PM IST

1 minute Read

ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജീന റോഡ്രീഗ്സും (Instagram/georginagio/)
ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജീന റോഡ്രീഗ്സും (Instagram/georginagio/)

ലിസ്ബൺ∙ പോര്‍ച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും കാമുകി ജോർജിന റോഡ്രിഗസും ശനിയാഴ്ച വിവാഹിതരാകുകയാണ്. റൊണാൾഡോയുടെ ജന്മനാടായ പോർച്ചുഗലിലെ മെദീരയിൽ വച്ചാണ് വിവാഹച്ചടങ്ങുകൾ നടക്കുക. വര്‍ഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ക്രിസ്റ്റ്യാനോ ജോർജിനയെ വിവാഹം കഴിക്കുന്നത്. അതേസമയം തനിക്കെതിരായി ഉയർന്ന ‘ബോഡി ഷെയ്മിങ്ങിനു’ മറുപടി നല്‍കിയിരിക്കുകയാണ് ജോർജിന ഇപ്പോൾ. അമ്മയായ ശേഷം ശരീരത്തിൽ മാറ്റങ്ങളുണ്ടാകുമെന്നും ഇത് ഒരാളുടെ മൂല്യം നിർണയിക്കുന്നതല്ലെന്നുമാണ് ജോർജിനയുടെ നിലപാട്. ക്രിസ്റ്റ്യാനോ തന്റെ ശരീരത്തെയല്ല, സ്നേഹിക്കുന്നതെന്നും ജോർജിന സമൂഹമാധ്യമത്തിലെ കുറിപ്പിൽ വ്യക്തമാക്കി.

What you should work next

‘‘ഞാൻ നിന്റെ ശരീരത്തെയല്ല സ്‌നേഹിക്കുന്നത്. ഒരു സ്ത്രീയെന്ന നിലയിലും അമ്മയെന്ന നിലയിലുമുള്ള വ്യക്തിത്വത്തെയാണ് വിലമതിക്കുന്നത് എന്നാണ് ക്രിസ് എന്നോടു പറഞ്ഞിട്ടുള്ളത്.’’– ജോർജിന വെളിപ്പെടുത്തി. ‘‘എല്ലാ സ്ത്രീകളുടെ ശരീരത്തിലും മാറ്റങ്ങൾ സംഭവിക്കും. എന്റെ കാര്യത്തിലും അങ്ങനെയാണ്. ഇനിയുള്ള വർഷങ്ങളിലും അതു തുടരും. കാരണം ഞാൻ ജീവിച്ചിരിക്കുന്നു എന്നതിനു തെളിവാണ് അത്. ആറു കുട്ടികളുടെ അമ്മയാണു ഞാന്‍. അതിൽ മൂന്നു പേർ പെൺകുട്ടികളാണ്. ഒരിക്കൽ അവരും മികച്ച സ്ത്രീകളായി മാറും. ഒരു പിതാവായും പുരുഷനായും അദ്ദേഹം മക്കൾക്കു പകർന്നുകൊടുക്കുന്ന മൂല്യത്തിൽ എനിക്ക് അഭിമാനമുണ്ട്.’’– റൊണാൾഡോയുമായുള്ള ബന്ധത്തെക്കുറിച്ച് ജോർജിന പറഞ്ഞു.

‘‘എന്താണ് ഇക്കാര്യത്തിലെ നിലവാരം, ശരിയായ ശരീരം ഏതാണെന്ന് ആരാണു തീരുമാനിക്കുന്നത്? സന്തോഷത്തിന് ഒരു അളവുകോലുണ്ടെന്ന് നമ്മൾ ഇപ്പോഴും കരുതുന്നുണ്ടോ? ഈ ശരീരമാണ് എനിക്ക് ജീവിതം നൽകിയത്. അതിനോട് ബഹുമാനവും നന്ദിയുമുണ്ടാകണം. എനിക്ക് താൽപര്യമുള്ളതു കൊണ്ടു മാത്രമാണു ഞാൻ വ്യായാമം ചെയ്യുന്നത്. അതെനിക്ക് ആരോഗ്യവും അച്ചടക്കവും ഊർജവും നൽകുന്നുണ്ട്.’’– ജോർജിന പ്രതികരിച്ചു.

What you should work next

41 വയസ്സുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയും 32 വയസ്സുകാരിയായ ജോർജീനയും ഒൻപതു വർഷമായി ഡേറ്റിങ്ങിലാണ്. ഇരുവർക്കും അഞ്ചു മക്കളുണ്ട്. അൽ നസ്ർ ക്ലബ്ബിന്റെ താരമായ റൊണാൾഡോ, കുടുംബത്തോടൊപ്പം സൗദി അറേബ്യയിലാണ് ഇപ്പോൾ താമസിക്കുന്നത്. 2016ൽ മഡ്രിഡിലെ ഒരു ഷോപ്പിൽ വച്ചാണ് സെയിൽസ് അസിസ്റ്റന്റായ ജോർജീനയെ റൊണാൾഡോ പരിചയപ്പെടുന്നത്. 2017 ജനുവരിയിൽ ഫിഫ ഫുട്ബോൾ പുരസ്കാര വേദിയിൽ ഇരുവരും ഒരുമിച്ചെത്തിയതോടെ ബന്ധം പരസ്യമായി. പിന്നീട് അവതാരകയായും സംരംഭകയായും വളർന്ന ജോർജീനയെ, ഇന്‍സ്റ്റഗ്രാമിൽ 76.8 മില്യൻ ആളുകളാണ് നിലവിൽ പിന്തുടരുന്നത്. ജോര്‍ജീനയെ പരിചയപ്പെടുന്നതിനു മുൻപ്, റഷ്യൻ മോഡൽ ഐറിന ഷൈക്കുമായി റൊണാൾഡോ അഞ്ചു വർഷത്തോളം പ്രണയത്തിലായിരുന്നു.

2010ലാണ് റൊണാൾഡോയുടെ മൂത്തമകൻ‍ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ ജനിക്കുന്നത്. റൊണാൾഡോ ജൂനിയറിന്റെ മാതാവ് ആരെന്ന കാര്യം ഇപ്പോഴും രഹസ്യമാണ്. ഏഴു വർഷങ്ങൾക്കു ശേഷം വാടക ഗർഭപാത്രത്തിലൂൂടെ ഇവ മരിയ, മതിയോ റൊണാൾഡോ എന്നീ ഇരട്ടക്കുട്ടികൾ ജനിച്ചു. ജോർജീനയുമായുള്ള ബന്ധത്തിലുണ്ടായ കുട്ടികളാണ് അലന മാർട്ടിനയും, ബെല്ല എസ്മെറാൾ‍ഡയും. ബെല്ലയുടെ ഇരട്ട സഹോദരനായ എയ്ഞ്ചൽ പ്രസവ സമയത്ത് മരണപ്പെട്ടിരുന്നു. കുട്ടികളെയെല്ലാം ജോർജിനയാണു വളർത്തുന്നത്.

English Summary:

Cristiano Ronaldo and Georgina Rodriguez are acceptable to necktie the knot successful Madeira, Portugal, aft years of their relationship. Georgina Rodriguez has besides responded to body-shaming comments, emphasizing that changes successful a woman's assemblage aft motherhood are earthy and bash not diminish her worth.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article