ക്രീസ് വിട്ടിറങ്ങി പാണ്ഡ്യയുടെ സിക്സർ, പന്തുകൊണ്ട് ക്യാമറാമാനു പരുക്ക്, മത്സരത്തിനു ശേഷം ഓടിയെത്തി കെട്ടിപ്പിടിച്ച് സൂപ്പർ താരം- വിഡിയോ

1 month ago 2

ഓൺലൈൻ ഡെസ്ക്

Published: December 20, 2025 09:52 AM IST

1 minute Read

 X@Tejash
ക്യാമറാമാനെ കെട്ടിപ്പിടിക്കുന്ന പാണ്ഡ്യ. Photo: X@Tejash

അഹമ്മദാബാദ്∙ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ചാം ട്വന്റി20യിലെ വെടിക്കെട്ട് ബാറ്റിങ്ങിനിടെ പന്തുകൊണ്ടു പരുക്കേറ്റ ക്യാമറാമാനെ കെട്ടിപ്പിടിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ. മത്സരത്തിൽ ഹാർദിക് പാണ്ഡ്യ അർധ സെഞ്ചറി നേടിയിരുന്നു. 25 പന്തുകളില്‍നിന്ന് 63 റൺസടിച്ച പാണ്ഡ്യ അഞ്ചു വീതം സിക്സുകളും ഫോറുകളുമാണു ബൗണ്ടറി കടത്തിയത്. ബാറ്റു ചെയ്യാനിറങ്ങി ആദ്യ പന്തു തന്നെ സിക്സർ തൂക്കിയപ്പോഴായിരുന്നു ക്യാമറാമാനു പരുക്കേറ്റത്.

ക്രീസ് വിട്ടിറങ്ങിയ പാണ്ഡ്യ, കോർബിൻ ബോഷിനെ മി‍ഡ് ഓഫിനു മുകളിലൂടെ ബൗണ്ടറി കടത്തുകയായിരുന്നു. ബൗണ്ടറിക്കപ്പുറം ടീമുകളുടെ ഡഗ് ഔട്ടിന് സമീപത്ത് നിലയുറപ്പിച്ച ക്യാമറാമാന്റെ ദേഹത്താണു പന്തു ചെന്നു വീണത്. മത്സരം കുറച്ചു നേരം നിർത്തിവച്ച് പരുക്കേറ്റയാൾക്ക് ചികിത്സ ഉറപ്പാക്കിയിരുന്നു. എന്നാൽ കാര്യമായ പരുക്കില്ലെന്നതിനാൽ ക്യാമറാമാൻ ഉടന്‍ തന്റെ ജോലി തുടർന്നു.

മത്സരം അവസാനിച്ച ശേഷമായിരുന്നു ഹാർദിക് പാണ്ഡ്യ ക്യാമറാമാന്റെ അരികിലേക്ക് ഓടിയെത്തിയത്. കെട്ടിപ്പിടിച്ച ശേഷം, തന്റെ കയ്യിലുണ്ടായിരുന്ന ഐസ് ബാഗ് പാണ്ഡ്യ ക്യാമറാമാന്റെ മുതുകിൽ വച്ചു നൽകി. സംഭവത്തിന്റെ ദൃശ്യങ്ങൾ‌ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അഞ്ചാം ട്വന്റി20യിൽ ദക്ഷിണാഫ്രിക്കയെ 30 റൺസിനു തോൽപിച്ച ഇന്ത്യ പരമ്പര 3–1ന് സ്വന്തമാക്കിയിരുന്നു.

- Hardik Pandya smashed the six
- Ball deed the hard to cameraman
- After the innings, Hardik instantly came to conscionable him
- Hardik hugged the cameraman

Just look astatine the cameraman's absorption astatine the end; it's truthful priceless. This tiny motion from cricketers tin marque someone's day… pic.twitter.com/stV156Og6K

— Tejash (@Tejashyyyyy) December 19, 2025

English Summary:

Hardik Pandya's heartwarming motion towards a cameraman helium accidentally injured during a T20 lucifer is making headlines. He rushed to cheque connected the cameraman aft the incident, offering an crystal battalion and a hug, showcasing sportsmanship and concern.

Read Entire Article