Published: May 23, 2026 02:55 PM IST Updated: May 23, 2026 03:42 PM IST
1 minute Read
ഹൈദരാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ ഓൾറൗണ്ടർ ക്രുനാൽ പാണ്ഡ്യയുടെ പന്തുകൾ കണ്ട് ഞെട്ടി സൺറൈസേഴ്സ് ഹൈദരാബാദ് ടീമുടമ കാവ്യ മാരൻ. സ്പിൻ ബോളറായാണ് അറിയപ്പെടുന്നതെങ്കിലും ക്രുനാലിന്റെ സൈഡ് ആം ആക്ഷനും ഇടയ്ക്കിടെയുള്ള ബൗണ്‍സർ പ്രയോഗങ്ങളും എതിർ ടീമിലെ ബാറ്റർമാരെ വട്ടംചുറ്റിക്കാറുണ്ട്. സണ്‍റൈസേഴ്സിനെതിരായ മത്സരത്തിനിടെ ക്രുനാലിന്റെ പന്തുകൾ കണ്ടു ഞെട്ടിയ കാവ്യ മാരൻ, കൂടെയുള്ളവരോടു സംശയങ്ങള്‍ ചോദിക്കുന്നതാണു വിഡിയോയിലുള്ളത്. ഇത്തരം ബോളിങ് ആക്ഷനുകൾ എങ്ങനെ അനുവദിച്ചെന്ന് കാവ്യ മാരൻ ഒപ്പമുണ്ടായിരുന്നവരോടു ചോദിച്ചെന്നാണു പുറത്തുവരുന്ന വിവരം.
കാവ്യ മാരൻ സംശയം ചോദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സൺറൈസേഴ്സിനെതിരെ ബോളിങ്ങിൽ മികച്ച പ്രകടനം നടത്താൻ ക്രുനാൽ പാണ്ഡ്യയ്ക്കു സാധിച്ചിരുന്നില്ല. മത്സരത്തിൽ രണ്ടോവറുകൾ പന്തെറിഞ്ഞ ക്രുനാൽ പാണ്ഡ്യ 24 റൺസ് വഴങ്ങി ഒരു വിക്കറ്റാണു വീഴ്ത്തിയത്. മധ്യനിരയിൽ ബാറ്റിങ്ങിനിറങ്ങിയ താരം 31 പന്തുകളിൽ 41 റൺസടിച്ചും പുറത്താകാതെനിന്നു. ബോളിങ്ങിൽ പലപ്പോഴും വ്യത്യസ്തതകൾ പരീക്ഷിക്കുന്ന ക്രുനാലിനെതിരെ പല തവണ സമൂഹമാധ്യമങ്ങളിലും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ പതിവു ശൈലി വിടാൻ താരം തയാറായിട്ടില്ല.
സീസണിൽ ആർസിബിക്കായി 14 മത്സരങ്ങളും കളിച്ച ക്രുനാൽ, 182 റൺസാണ് ഇതുവരെ നേടിയത്. 11 വിക്കറ്റുകൾ സ്വന്തമാക്കാനും താരത്തിനു സാധിച്ചു. സൺറൈസേഴ്സ് ഹൈദരാബാദുമായുള്ള അവസാന ലീഗ് മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഒന്നാം സ്ഥാനത്തിനു മാറ്റമില്ല. പ്ലേഓഫ് ഉറപ്പിച്ച ഇരു ടീമുകളും ഒന്നാം ക്വാളിഫയറിൽ സ്ഥാനം ഉറപ്പിക്കാനായി പോരാടിയ മത്സരത്തിൽ ഹൈദരാബാദ് 55 റൺസിന്റെ ആവേശ ജയം സ്വന്തമാക്കി. തോൽവിയോടെ ലീഗ് ഘട്ടത്തിന് തിരശീല ഇട്ടെങ്കിലും നെറ്റ് റൺറേറ്റിന്റെ ബലത്തിൽ ബെംഗളൂരു ഒന്നാം സ്ഥാനം നിലനിർത്തി.
ഇതോടെ ഒന്നാം ക്വാളിഫയർ മത്സരത്തിൽ ബെംഗളൂരു രണ്ടാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. മറുപടി ബാറ്റിങ്ങിൽ, രജത് പാട്ടിദാർ (56), വെങ്കടേഷ് അയ്യർ (44), ക്രുനാൽ പാണ്ഡ്യ (41) എന്നിവരുടെ കരുത്തിൽ പൊരുതിയ ബെംഗളൂരു തോൽവിഭാരം കുറച്ച്, ഒന്നാം ക്വാളിഫയറിൽ സ്ഥാനം ഉറപ്പിക്കാൻ മാത്രമായിരുന്നു ശ്രമിച്ചത്.നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദ് അഭിഷേക് ശർമ (56), ഇഷാൻ കിഷൻ (79), ഹെയ്ൻറിച് ക്ലാസൻ (51) എന്നിവരുടെ അർധ സെഞ്ചറി കരുത്തിലാണ് കൂറ്റൻ ടോട്ടൽ നേടിയത്.
Kavya Maran absorption to Krunal Pandya bowling enactment was priceless 😭😂
She didn’t look blessed with it.
That “yeh kya daal raha hai bhai?” look was excessively comic 🤣 pic.twitter.com/WYPeU4Nbsj
English Summary:
Kavya Maran Bamboozled By Krunal Pandya's Bowling







English (US) ·