ക്രൈം ഇൻവെസ്റ്റി​ഗേഷൻ ത്രില്ലറുമായി ബെൻസി പ്രൊഡക്ഷൻസ്; ദി കേസ്‌ ഡയറി ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

5 months ago 5

the lawsuit  dairy

ദി കേസ് ഡയറി ഫസ്റ്റ് ലുക്ക് പോസ്റ്റർ

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. അബ്ദുള്‍ നാസര്‍ നിര്‍മിച്ച് ദിലീപ് നാരായണന്‍ സംവിധാനം നിര്‍വഹിച്ച 'ദി കേസ്‌ ഡയറി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമായ 'ദി കേസ്‌ ഡയറി'യില്‍ അഷ്‌ക്കര്‍ സൗദാന്‍ ആണ് നായകന്‍. ഇത്തവത്തെ ദേശീയ ചലച്ചിത്രപുരസ്‌ക്കാര ജേതാവായ വിജയരാഘവന്‍ മികച്ച ഒരു കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നു.

എ.കെ. സന്തോഷ് തിരക്കഥയൊരുക്കുന്ന 'ദി കേസ്‌ ഡയറി'യുടെ ഛായാഗ്രഹണം പി. സുകുമാര്‍ ആണ് നിര്‍വഹിച്ചിരിക്കുന്നത്. ലിജോ പോള്‍ ആണ് എഡിറ്റര്‍. പശ്ചാത്തലസംഗീതം പ്രകാശ് അലക്‌സ്. വിവേക് വടശ്ശേരി, ഷമീം കൊച്ചന്നൂര്‍ എന്നിവരുടെയാണ് കഥ.

സിഐ ക്രിസ്റ്റി സാം എന്ന പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് അഷ്‌ക്കര്‍ സൗദാന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒരു കേസന്വേഷണത്തിനിടയില്‍ ക്രിസ്റ്റി സാമിന് കിട്ടുന്ന ചില വിവരങ്ങള്‍ മറ്റൊരു കേസിലേക്ക് എത്തിക്കുന്നു. തന്റെ ജീവിതവുമായി ബന്ധപ്പെട്ട വിഷയം കൂടിയായി മാറുന്ന കേസില്‍ ക്രിസ്റ്റി നടത്തുന്ന അന്വേഷണത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. രാഹുല്‍ മാധവ്, റിയാസ് ഖാന്‍, സാക്ഷി അഗര്‍വാള്‍, നീരജ, അമീര്‍ നിയാസ്, ഗോകുലന്‍, കിച്ചു ടെല്ലസ്, ബാല, മേഘനാഥന്‍, ബിജുകുട്ടന്‍ തുടങ്ങിയ വലിയ താരനിര ചിത്രത്തിലുണ്ട്. ബെന്‍സി പ്രൊഡക്ഷന്‍സ് വിതരണം ചെയ്യുന്ന ചിത്രം ഉടന്‍ തീയ്യേറ്ററുകളിലെത്തും.

വിഷ്ണു മോഹന്‍സിത്താര, മധു ബാലകൃഷ്ണന്‍, ഫോര്‍ മ്യൂസിക്ക് എന്നിവര്‍ സംഗീതം നല്‍കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് ഹരിനാരായണന്‍, എസ്. രമേശന്‍ നായര്‍, ഡോ. മധു വാസുദേവന്‍, ബിബി എല്‍ദോസ് ബി. എന്നിവരാണ്. അനീഷ് പെരുമ്പിലാവ് ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ്: റെനി അനില്‍കുമാര്‍, സൗണ്ട് ഡിസൈനര്‍: രാജേഷ് പി.എം, ഫൈനല്‍ മിക്‌സ്: ജിജു ടി. ബ്രൂസ്, സൗണ്ട് റെക്കോര്‍ഡിസ്റ്റ്: വിഷ്ണു രാജ്, കലാസംവിധാനം: ദേവന്‍ കൊടുങ്ങലൂര്‍, മേക്കപ്പ്: രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം: സോബിന്‍ ജോസഫ്, സിറ്റില്‍സ്: നൗഷാദ് കണ്ണൂര്‍, സന്തോഷ് കുട്ടീസ്, വിഎഫ്എക്‌സ്: പിക്ടോറിയല്‍ എഫ്എക്‌സ്, പിആര്‍ഒ: സതീഷ് എരിയാളത്ത്, പിആര്‍ഒ (ഡിജിറ്റല്‍) അഖില്‍ ജോസഫ്, മാര്‍ക്കറ്റിങ്: ഒപ്പറ, ഡിസൈന്‍: റീഗല്‍ കണ്‍സെപ്റ്റ്‌സ്.

Content Highlights: The Case Diary: First Look Poster Out Now!

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article