ഒരു ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ചിത്രത്തിന്റെ എല്ലാഘടകങ്ങളും കോര്‍ത്തിണക്കി 'പോലീസ് ഡേ' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ജൂണ്‍ ആറിന് ചിത്രം പ്രദര്‍ശനത്തിനെത്തുന്നതിന്റെ മുന്നോടിയായിട്ടാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുന്നത്.
സന്തോഷ് മോഹന്‍ പാലോടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടിനി ടോം ആണ് അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്നത്. ടിനി ടോം ഇതുവരെ അവതരിപ്പിക്കാത്ത വേഷമാണ് ചിത്രത്തില്‍ കൈകാര്യംചെയ്യുന്നത്. നര്‍മ സ്വഭാവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു പോന്നിരുന്ന ടിനി ടോം മികച്ച ഒരു പോലീസ് കഥാപത്രത്തിലൂടെ തന്റെ ഇമേജ് തന്നെ മാറ്റിമറിക്കാന്‍ ഒരുങ്ങുകയാണ്. ഉന്നതനായ പോലീസ് ഉദ്യോഗസ്ഥന്റെ മരണമാണ് ചിത്രത്തില്‍ ഏറെ ഉദ്വേഗവും സസ്‌പെന്‍സും നല്‍കി അവതരിപ്പിക്കുന്നത്.
സദാനന്ദ സിനിമയുടെ ബാനറില്‍ സജു വൈദ്യര്‍, ഷാജി മാറഞ്ചല്‍, ലീലാകുമാരി എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്. കോ- പ്രൊഡ്യൂസര്‍: സുകുമാര്‍ ജി. ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, നന്ദു, അന്‍സിബ, ശ്രീധന്യ എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
തിരക്കഥ: മനോജ് ഐ.ജി, ഗാനങ്ങള്‍: രാജീവ് ആലുങ്കല്‍, ജോസ് മോത്ത, ബിജു ജോസ്, സംഗീതം: റോണി റാഫേല്‍, ഡിനുമോഹന്‍, ഛായാഗ്രഹണം: ഇന്ദ്രജിത്ത് എസ്. എഡിറ്റിംഗ്: രാകേഷ് അശോക, കലാസംവിധാനം: രാജു ചെമ്മണ്ണില്‍, മേക്കപ്പ്: ഷാമി, കോസ്റ്റ്യും ഡിസൈന്‍: റാണാപ്രതാപ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: രതീഷ് നെടുമങ്ങാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: രാജീവ് കുടപ്പനക്കുന്ന്, പിആര്‍ഒ: വാഴൂര്‍ ജോസ്.
Content Highlights: authoritative trailer of Police Day, a transgression probe thriller starring Tiny Tom
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·