06 July 2025, 09:47 AM IST

പരിക്കേറ്റ മുസിയാലയ്ക്ക് സമീപം ഞെട്ടലോടെ സഹതാരങ്ങൾ | AP
ഫിലാഡെല്‍ഫിയ: ഫിഫ ക്ലബ് ലോകകപ്പ് മത്സരത്തിനിടെ ബയേണ്‍ മുന്നേറ്റതാരം ജമാല്‍ മുസിയാലയ്ക്ക് ഗുരുതര പരിക്ക്. ശനിയാഴ്ച ക്വാര്‍ട്ടറില്‍ പിഎസ്ജിക്കെതിരേ നടന്ന മത്സരത്തിനിടെയാണ് സംഭവം. കാലൊടിഞ്ഞ താരം പാതിവഴിയില്‍ പുറത്തുപോയി. മത്സരത്തില്‍ ബയേണിനെ തോല്‍പ്പിച്ച് പിഎസ്ജി സെമിയിലേക്ക് മുന്നേറി.
ആദ്യ പകുതിയുടെ എക്‌സ്ട്രാ ടൈമിനിടെയാണ് സംഭവം. പെനാല്‍റ്റി ബോക്‌സില്‍ നിന്ന് പന്ത് കൈക്കലാക്കാനുള്ള ശ്രമത്തിനിടെ മുസിയാല പിഎസ്ജി ഗോള്‍കീപ്പര്‍ ഡൊണ്ണറുമ്മയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാലൊടിഞ്ഞ താരം വേദനകൊണ്ട് പുളഞ്ഞ് മൈതാനത്ത് കിടന്നു. ഉടന്‍ തന്നെ മെഡിക്കല്‍ സംഘം പാഞ്ഞെത്തി താരത്തിന് ചികിത്സ നല്‍കി.
മൈതാനം വിട്ട താരത്തിന്റെ പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റ മുസിയാലയെ കണ്ട് തലയില്‍ കൈവെക്കുന്ന താരങ്ങളെയും ദൃശ്യങ്ങളില്‍ കാണാം. താരത്തിന്റെ പരിക്കിനെ സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അഞ്ചുമാസത്തോളം പുറത്തിരിക്കേണ്ടിവരുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Content Highlights: Jamal Musiala superior limb wounded fifa nine satellite cup








English (US) ·