Published: June 12 , 2025 08:10 AM IST
1 minute Read
മാഞ്ചസ്റ്റർ ∙ ഫിഫ ക്ലബ് ലോകകപ്പ് ശനിയാഴ്ച ആരംഭിക്കാനിരിക്കെ, ക്ലബ്ബുകളിൽ ട്രാൻസ്ഫർ തിരക്ക്. മികച്ച താരങ്ങളെ സ്വന്തമാക്കിയും പരിശീലക സംഘത്തിൽ അഴിച്ചുപണി നടത്തിയുമാണ് ടീമുകളുടെ പടയൊരുക്കം. സീസണിൽ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂളിന്റെ കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ച രണ്ടു പരിശീലകർ മാഞ്ചസ്റ്റർ സിറ്റിയിൽ മുഖ്യ പരിശീലകൻ പെപ് ഗ്വാർഡിയോളയ്ക്കൊപ്പം ചേർന്നു.
ലിവർപൂളിൽ മുൻ പരിശീലകൻ യുർഗൻ ക്ലോപ്പിന്റെ സഹായിയായിരുന്ന പെപിൻ ലിൻഡേഴ്സ്, ജയിംസ് ഫ്രെഞ്ച് എന്നിവരാണ് സിറ്റിയിലേക്ക് ചേക്കേറിയത്. ഒളിംപിക് ലയണിന്റെ അറ്റാക്കിങ് മിഡ്ഫീൽഡർ ഫ്രഞ്ച് താരം റയാൻ ഷെർക്കിയുമായി സിറ്റി 5 വർഷ കരാർ ഒപ്പുവച്ചു. കഴിഞ്ഞ സീസണിൽ ലയണിനായി ഷെർക്കി 12 ഗോൾ നേടിയിരുന്നു.
ബ്രസീൽ ക്ലബ് ബൊട്ടഫോഗോ, അർജന്റീന സ്ട്രൈക്കർ യോവാക്കിം കൊറയയുമായി കരാറൊപ്പിട്ടു. ഗ്രൂപ്പ് ബിയിൽ ശനിയാഴ്ച അത്‍ലറ്റിക്കോ മഡ്രിഡുമായുള്ള ആദ്യ മത്സരത്തിൽ കൊറയ കളിക്കും.ജർമൻ ടീം ബയേർ ലെവർക്യൂസൻ ഫ്രാൻസിന്റെ കൗമാരതാരം ആക്സൽ ടേപ്പുമായി ദീർഘകാല കരാറൊപ്പിട്ട് പ്രതിരോധനിര ശക്തിപ്പെടുത്തി. പതിനേഴുകാരൻ ആക്സൽ പിഎസ്ജിയുടെ അണ്ടർ–19 ടീം അംഗമായിരുന്നു.
English Summary:








English (US) ·