17 June 2025, 12:30 PM IST

എൻസോ ഫെർണാണ്ടസ് | X.com/chelsea
അറ്റ്‌ലാന്റ: ക്ലബ് ലോകകപ്പില്‍ ഇംഗ്ലീഷ് വമ്പന്മാരായ ചെല്‍സിക്ക് തകര്‍പ്പന്‍ ജയം. ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്ക് ചെല്‍സി ലോസ് അഞ്ജലിസ് എഫ്‌സിയെ തകര്‍ത്തു. ബ്രസീലിയന്‍ ക്ലബ് ഫ്‌ളമിങ്ങോ ജയം സ്വന്തമാക്കിയപ്പോള്‍ ബൊക്കാ ജൂനിയേഴ്‌സ്-ബെന്‍ഫിക്ക മത്സരം സമനിലയില്‍ കലാശിച്ചു.
ലോസ് അഞ്ജിലിസിനെതിരേ 34-ാം മിനിറ്റിലാണ് ചെല്‍സി ആദ്യ ഗോള്‍ കണ്ടെത്തിയത്. പെഡ്രോ നെറ്റോയാണ് വലകുലുക്കിയത്. രണ്ടാം പകുതിയുടെ അവസാനം 79-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസും ലക്ഷ്യം കണ്ടതോടെ ചെല്‍സി ജയത്തോടെ മടങ്ങി. എന്നാല്‍ മത്സരത്തില്‍ കളി കാണാനെത്തിയ കാണികള്‍ വളരെ കുറവായിരുന്നു. 71,000 പേര്‍ക്ക് കളി കാണാനാവുന്ന സ്റ്റേഡിയത്തില്‍ 22,000-ത്തോളം പേര്‍ മാത്രമാണ് എത്തിയത്.
മറ്റൊരു മത്സരത്തില്‍ ബെന്‍ഫിക്കയും ബൊക്ക ജൂനിയേഴ്‌സും രണ്ടുവീതം ഗോളുകളടിച്ച് സമനിലയില്‍ പിരിഞ്ഞു. അര്‍ജന്റീന താരങ്ങളായ എയ്ഞ്ചല്‍ ഡി മരിയയും നിക്കൊളാസ് ഒട്ടാമെന്‍ഡിയും ബെന്‍ഫിക്കയ്ക്കായി ലക്ഷ്യം കണ്ടു. ബ്രസീലിയന്‍ ക്ലബ് ഫ്‌ലമിങ്ങോ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഇഎസ് ട്യൂണിസിനെ പരാജയപ്പെടുത്തി.
Content Highlights: nine satellite cupful chelsea bushed lafc








English (US) ·