Published: June 16 , 2025 09:15 AM IST
1 minute Read
അറ്റ്ലാന്റ (യുഎസ്) ∙ അമേരിക്കയിലേക്കു വിമാനം കയറിയപ്പോൾ മുതൽ ചെൽസി കോച്ച് എൻസോ മരേസ്കയുടെ മനസ്സിൽ പൊട്ടാൻ ഒരുങ്ങിനിൽക്കുന്ന ലഡുവാണ് ക്ലബ് ലോകകപ്പ്. യുവേഫ കോൺഫറൻസ് ലീഗ് ഫുട്ബോൾ കിരീടവിജയത്തിന്റെ തുടർച്ചയായി ക്ലബ് ലോകകപ്പ് കൂടി സ്റ്റാംഫഡ് ബ്രിജിലേക്കു കൊണ്ടുപോകാൻ ലക്ഷ്യമിട്ടാണ് ഇറ്റലിക്കാരൻ പരിശീലകനും സംഘവും വരുന്നത്. ക്ലബ് ലോകകപ്പിലെ ആദ്യ മത്സരത്തിൽ ചെൽസിയുടെ എതിരാളികൾ യുഎസ് ക്ലബ് ലൊസാഞ്ചലസ് എഫ്സി. ഇന്ത്യൻ സമയം ഇന്ന് അർധരാത്രി 12.30നാണു കിക്കോഫ്.
2022ലെ ക്ലബ് ലോകകപ്പ് ജേതാക്കളായ ചെൽസിക്കാണ് കളിയിൽ ആധിപത്യം. ക്ലബ്ബിലെ പുതിയ മുഖങ്ങളായ ലിയാം ഡിലപ്, മാമദോ സാർ, ഡാരിയോ എസ്സുഗോ, മൈക്ക് പെൻഡേഴ്സ് എന്നിവർ ലോകകപ്പിൽ ചെൽസിക്കായി അരങ്ങേറ്റം കുറിക്കും.
ലൊസാഞ്ചലസ് ജഴ്സിയിൽ ഡച്ച് അറ്റാക്കർ ഹവെയ്റോ ഡിൽറോസണും ലോകകപ്പിനിറങ്ങും. ക്ലബ് ലോകകപ്പിനു ടീമിന്റെ പ്രഹരശേഷി വർധിപ്പിക്കാൻ താൽക്കാലിക വായ്പക്കരാറിലാണു ഹവെയ്റോയെ യുഎസ് ക്ലബ് ഒപ്പം കൂട്ടിയിട്ടുള്ളത്. ലോകകപ്പിനു ശേഷവും ആവശ്യമെങ്കിൽ ടീമിൽ തുടരാമെന്ന നിലയ്ക്കാണു താരവുമായുള്ള കരാർ.
മറ്റു മത്സരങ്ങളിൽ നാളെ പുലർച്ചെ 3.30ന് അർജന്റീന ക്ലബ് ബോക്ക ജൂനിയേഴ്സ് പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയെ നേരിടും. രാവിലെ 6.30ന് ബ്രസീൽ ക്ലബ് ഫ്ലമൻഗോയും തുനീസിയയിൽനിന്നുള്ള ഇഎസ് തുനിസും തമ്മിൽ ഏറ്റുമുട്ടും.
English Summary:








English (US) ·