06 July 2025, 07:19 AM IST

കിലിയൻ എംബാപ്പെ | AP
ഫിലാഡെല്‍ഫിയ:ഫിഫ ക്ലബ് ലോകകപ്പില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മഡ്രിഡ് സെമിയില്‍. ക്വാര്‍ട്ടര്‍ പോരില്‍ ജര്‍മന്‍ ടീം ഡോര്‍ട്ട്മുണ്ടിനെ കീഴടക്കിയാണ് റയല്‍ സെമി ടിക്കറ്റെടുത്തത്. രണ്ടിനെതിരേ മൂന്നുഗോളുകള്‍ക്കാണ് റയലിന്റെ ജയം. സെമിയില്‍ ഫ്രഞ്ച് ടീം പിഎസ്ജിയാണ് റയലിന്റെ എതിരാളികള്‍.
മത്സരം ആരംഭിച്ച് പത്താം മിനിറ്റില്‍ തന്നെ റയല്‍ മുന്നിലെത്തി. ഗോണ്‍സാലോ ഗാര്‍സ്യയാണ് റയലിനായി വലകുലുക്കിയത്. 20-ാം മിനിറ്റില്‍ ഫ്രാന്‍ ഗാര്‍സ്യയും ലക്ഷ്യം കണ്ടതോടെ ആദ്യപകുതി റയല്‍ 2-0 ന് മുന്നിലെത്തി. രണ്ടാം പകുതിയില്‍ തിരിച്ചടി ലക്ഷ്യമിട്ട് ഡോര്‍ട്ട്മുണ്ട് നിരവധി മുന്നേറ്റങ്ങള്‍ നടത്തി. ഒടുക്കം ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ ഡോര്‍ട്ട്മുണ്ടിന്റെ ഗോളെത്തി. മാക്‌സമില്ല്യന്‍ ബെയറാണ് ജര്‍മന്‍ ടീമിനായി ഗോള്‍ കണ്ടെത്തിയത്.
രണ്ടുമിനിറ്റിനകം കിലിയന്‍ എംബാപ്പെയിലൂടെ റയല്‍ മൂന്നാം ഗോള്‍ കണ്ടെത്തി. മുന്നേറ്റങ്ങള്‍ തുടര്‍ന്ന ഡോര്‍ട്ട്മുണ്ട് അവസാനനിമിഷം കിട്ടിയ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചെങ്കിലും തോല്‍വിയോടെ മടങ്ങി. സെര്‍ഹോ ഗുയിറാസ്സാണ് ഗോളടിച്ചത്. സെമിയിൽ പിഎസ്ജിയും റയലുമാണ് ഏറ്റുമുട്ടുന്നത്. കരുത്തരായ ബയേൺ മ്യൂണിക്കിനെ തോൽപിച്ചാണ് പിഎസ്ജി സെമിയിലെത്തിയത്.
Content Highlights: nine satellite cupful existent madrid bushed dortmund








English (US) ·