27 June 2025, 11:08 AM IST

ലയണൽ മെസ്സി | AFP
ഫിലാഡെല്‍ഫിയ: ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിച്ചതോടെ ഫിഫ ക്ലബ്ബ് ലോകകപ്പില്‍ ഇനി നോക്കൗട്ട് പോരാട്ടങ്ങള്‍. പ്രീ-ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ശനിയാഴ്ച തുടക്കമാവും. ആദ്യ മത്സരത്തില്‍ ബ്രസീലിയന്‍ ക്ലബുകളായ പാല്‍മെറസും ബൊട്ടഫോഗോയുമാണ് ഏറ്റുമുട്ടുന്നത്.
യൂറോപ്യന്‍ ക്ലബുകളുടെ സൂപ്പര്‍ പോരാട്ടങ്ങള്‍ക്കുകൂടിയാണ് ക്ലബ് ലോകകപ്പിലെ നോക്കൗട്ട് മത്സരങ്ങള്‍ വേദിയാകുന്നത്. ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസും സ്പാനിഷ് ടീം റയല്‍ മഡ്രിഡും പ്രീ-ക്വാര്‍ട്ടറില്‍ മാറ്റുരയ്ക്കും. ബെന്‍ഫിക്ക-ചെല്‍സി, ബയേണ്‍-ഫ്‌ളമിംഗോ, മാഞ്ചെസ്റ്റര്‍ സിറ്റി-അല്‍-ഹിലാല്‍ മത്സരങ്ങളും പ്രീ-ക്വാര്‍ട്ടര്‍ റൗണ്ടില്‍ നടക്കും. അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ എംഎല്‍എസ് ക്ലബ് ഇന്റര്‍ മയാമിയും ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയും തമ്മിലാണ് മറ്റൊരു ശ്രദ്ധേയപോരാട്ടം.
അതേസമയം ക്ലബ് ലോകകപ്പിൽ മികച്ച പ്രകടനമാണ് ബ്രസീൽ ടീമുകൾ കാഴ്ചവെക്കുന്നത്. കളിച്ച നാലുടീമുകളും പ്രീക്വാർട്ടറിലേക്ക് മുന്നേറി. ബോട്ടാഫോഗോയും ഫ്‌ളെമിംഗോയും അട്ടിമറിനടത്തിയാണ് നോക്കൗട്ട് റൗണ്ടിലേക്ക് കടന്നത്. പാൽമിറാസ്, ഫ്‌ളൂമിനെൻസ് എന്നിവയാണ് മറ്റ് രണ്ട് ബ്രസീൽ ടീമുകൾ. അതേസമയം അർജന്റീനാ ക്ലബ്ബുകളായ റിവർപ്ലേറ്റും ബൊക്ക ജൂനിയേഴ്‌സും ആദ്യഘട്ടത്തിൽ പുറത്തായി.
Content Highlights: fifa nine satellite cupful pre 4th matches








English (US) ·