10 July 2025, 06:26 AM IST

ഒസുമാനെ ഡെമ്പലെ | X.com/psg
ന്യൂയോർക്ക്: കരുത്തരായ റയൽ മഡ്രിഡിനെ കീഴടക്കി ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലിൽ കടന്നു. സെമിഫൈനലിലെ ആവേശപ്പോരാട്ടത്തിൽ 4-0 ത്തിനാണ് സ്പാനിഷ് വമ്പൻമാരെ തോൽപ്പിച്ചത്. ഫാബിയൻ റൂസ് ഇരട്ട ഗോൾ (6,24) നേടി. ഒസുമാനെ ഡെമ്പലെ (9), ഗോൺസാലെ റാമോസ്(87) എന്നിവരും ഗോൾ നേടി. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇംഗ്ലീഷ് ക്ലബ്ബ് ചെൽസിയെ നേരിടും.
ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻമാരായ പിഎസ്ജി ആദ്യമായിട്ടാണ് ക്ലബ്ബ് ലോകകപ്പിന്റെ ഫൈനലിൽ കടക്കുന്നത്. സീസണിൽ അഞ്ചാം കിരീടമാണ് ലൂയി എൻ റീക്കെയുടെ ടീം ലക്ഷ്യമിടുന്നത്. ചാമ്പ്യൻസ് ലീഗിന് പുറമെ ഫ്രഞ്ച് ലീഗ് വൺ, ഫ്രഞ്ച് കപ്പ്, ഫ്രഞ്ച് സൂപ്പർ കപ്പ് എന്നിവ പിഎസ്ജി നേടിയിരുന്നു.
ബ്രസീലിയന്‍ ക്ലബ് ഫ്ലൂമിനെന്‍സിനെ തകര്‍ത്താണ് ചെല്‍സിയുടെ ഫൈനല്‍ പ്രവേശം. ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കാണ് ജയം.ബ്രസീലിയന്‍ യുവസ്‌ട്രൈക്കര്‍ ജാവോ പെഡ്രോയുടെ മിന്നും പ്രകടനമാണ് ഇംഗ്ലീഷ് വമ്പന്മാര്‍ക്ക് ജയമൊരുക്കിയത്. പെഡ്രോ ഇരട്ടഗോളുകള്‍ നേടി. ചാമ്പ്യൻഷിപ്പിൽ അവശേഷിച്ച യൂറോപ്പിനുപുറത്തുള്ള ഏക ടീമായിരുന്നു ഫ്ലൂമിനെൻസ്.
Content Highlights: fifa nine satellite cupful psg bushed existent madrid








English (US) ·