'ആഘോഷം' എന്ന് പേരിട്ടിരിക്കുന്ന കാംപസ് ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് മുണ്ടൂരിലെ യുവക്ഷേത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ ആരംഭിച്ചു. മലയാള സിനിമയില്‍ എന്നും ഓര്‍ത്തുവയ്ക്കാന്‍ പറ്റുന്ന കാംപസ് ചിത്രമായ 'ക്ലാസ്‌മേറ്റ്‌സ്' സമ്മാനിച്ച സംവിധായകന്‍ ലാല്‍ ജോസാണ് സ്വിച്ചോണ്‍ കര്‍മം നിര്‍വ്വഹിച്ചത്. 'ഗുമസ്തന്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അമല്‍ കെ. ജോബിയാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. പ്രശസ്ത നടന്‍ വിജയരാഘവന്‍ ഫസ്റ്റ് ക്ലാപ്പ് നല്‍കി.
നേരത്തേ, ഫാദര്‍ മാത്യു വാഴയില്‍ (ഡയറക്ടര്‍ യുവക്ഷേത്ര കോളേജ്), ഫാദര്‍ ജോസഫ് ഓലിക്കല്‍ കൂനന്‍ (വൈസ് പ്രിന്‍സിപ്പല്‍) എന്നിവരും അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും നിര്‍മാതാക്കളും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു. ശനിയാഴ്ച്ചയായിരുന്നു ചിത്രീകരണം ആരംഭിച്ചത്.
തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവുംശ്രദ്ധേയമായ 'ക്ലാസ്‌മേറ്റ്‌സി'ന്റെ സംവിധായകന്‍ ലാല്‍ ജോസ് ചടങ്ങിലെത്തിയത് ഭാഗ്യമായി കരുതുന്നുവെന്ന് നരേന്‍ തന്റെ ആശംസാപ്രസംഗത്തില്‍ പറഞ്ഞു. 'നീലത്താമര' എന്ന ചിത്രമൊഴിച്ച് തന്റെ ഒരു ചിത്രത്തിനും പൂജ നടത്തിയിട്ടില്ലായെന്ന് ലാല്‍ ജോസും പറഞ്ഞു.
വിജയരാഘവന്‍, സ്ഫടികം ജോര്‍ജ്, ജെയ്‌സ് ജോര്‍ജ്, ബോബി കുര്യന്‍, അസീസ് നെടുമങ്ങാട്, ഷാജു ശ്രീധര്‍, നന്ദു പൊതുവാള്‍, നിഖില്‍ രണ്‍ജി പണിക്കര്‍, ദിവ്യദര്‍ശന്‍, സിനു സൈനുദ്ദീന്‍, റുബിന്‍ ഷാജി കൈലാസ്, ഡോ. ദേവസ്യാ കുര്യന്‍, ചിത്രത്തിലെ നായികയായ റോസ്മിന്‍ എന്നിവരും ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. കഥാകൃത്തുംനിര്‍മാതാക്കളില്‍ ഒരാളുമായ ഡോ. ലിസ്സി കെ. ഫെര്‍ണാണ്ടസ്സാണ് ആമുഖ പ്രസംഗം നടത്തിയത്. 'സ്വര്‍ഗം' എന്ന ചിത്രത്തിനുശേഷം സി.എന്‍. ഗ്ലോബല്‍ മൂവിസ് നിര്‍മിക്കുന്ന ചിത്രത്തേക്കുറിച്ചും കമ്പനിയേക്കുറിച്ചും ലിസ്സി കെ. ഫെര്‍ണാണ്ടസ് വിശദീകരിച്ചു. നല്ല ചിത്രങ്ങള്‍ നിര്‍മിക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്ന് അവര്‍ പറഞ്ഞു.
പ്രധാനമായും കാംപസിനെ കേന്ദീകരിച്ചുള്ളതാണ് ചിത്രം. ഒരു കാംപസിനുള്ളിലെ എല്ലാ രസച്ചരടുകളും കോര്‍ത്തിണക്കിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. കുട്ടികളുടെ ആഘോഷത്തിമിര്‍പ്പും, അവര്‍ക്കിടയിലെ കിടമത്സരങ്ങളും, പ്രണയവുമെല്ലാം ചേര്‍ന്ന ഒരു ക്ലീന്‍ എന്റര്‍ടെയ്‌നറാണിത്.
നരേന്‍, വിജയരാഘവന്‍, ജയ്‌സ് ജോര്‍ജ്, ജോണി ആന്റണി, രണ്‍ജി പണിക്കര്‍, അജു വര്‍ഗീസ്, റോസ്മിന്‍, ബോബികുര്യന്‍, ഷാജു ശ്രീധര്‍, റോണി ഡേവിഡ് രാജ്, ശ്രീകാന്ത് മുരളി, ദിവ്യദര്‍ശന്‍, റുബിന്‍ ഷാജി കൈലാസ്, നിഖില്‍ രണ്‍ജി പണിക്കര്‍, ലിസ്സി കെ. ഫെര്‍ണാണ്ടസ്, മഖ്ബൂല്‍ സല്‍മാന്‍, മനുരാജ്, ഫൈസല്‍ മുഹമ്മദ്, വിജയ് നെല്ലിസ്, കൃഷ്ണ, നാസര്‍ ലത്തീഫ്, ടൈറ്റസ് ജോണ്‍, അഞ്ജലി ജോസഫ്, ജെന്‍സ് ജോസ് എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.
സംഗീതം: സ്റ്റീഫന്‍ ദേവസ്സി, ഗൗതം വിന്‍സന്റ്, ഛായാഗ്രഹണം: റോ ജോ തോമസ്, എഡിറ്റിങ്: ഡോണ്‍ മാക്‌സ്, കലാസംവിധാനം: രാജേഷ് കെ. സൂര്യ, മേക്കപ്പ്: മാളൂസ് കെ.പി, കോസ്റ്റ്യും ഡിസൈന്‍: ബബിഷ കെ. രാജേന്ദ്രന്‍, സ്റ്റില്‍സ്: ജയ്‌സണ്‍ ഫോട്ടോ ലാന്റ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: അമല്‍ ദേവ് കെ.ആര്‍, പ്രൊജക്റ്റ് ഡിസൈനര്‍: ടൈറ്റസ് ജോണ്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്: പ്രണവ് മോഹന്‍, ആന്റണി കുട്ടമ്പുഴ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നന്ദു പൊതുവാള്‍, പിആര്‍ഒ: വാഴൂര്‍ ജോസ്.
സി.എന്‍ ഗ്ലോബല്‍ മൂവീസിന്റെ ബാനറില്‍ ഡോ. ലിസ്റ്റി കെ. ഫെര്‍ണാണ്ടസ്, ഡോ. പ്രിന്‍സ് പ്രോസി ഓസ്ട്രിയാ, ഡോ. ദേവസ്യാ കുര്യന്‍ (ബെംഗളൂരു), ജെസ്സി മാത്യു (ദുബായ്), ലൈറ്റ്ഹൗസ് മീഡിയ (യുഎസ്എ), ജോര്‍ഡിമോന്‍ തോമസ് (യുകെ), ബൈജു എസ്.ആര്‍. (ബെംഗളൂരു) എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.
Content Highlights: Malayalam field movie `AaghoSham` starts filming successful Palakkad
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·