Authored by: നിമിഷ|Samayam Malayalam•3 Jul 2025, 2:13 pm
മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളിലൊന്നാണ് മോഹന്‍ലാല്‍. വൈവിധ്യമാര്‍ന്ന ഒട്ടനവധി കഥാപാത്രങ്ങളായി അദ്ദേഹം ഇപ്പോഴും വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. തിരനോട്ടത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അഭിനയ ജീവിതം തുടങ്ങിയത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളായിരുന്നു ആദ്യം റിലീസ് ചെയ്തത്. വില്ലത്തരത്തിലൂടെ തുടങ്ങി നായകനിരയിലേക്കെത്തി, മലയാള സിനിമയുടെ നെടുംതൂണായി മാറുകയായിരുന്നു അദ്ദേഹം.
ക്ഷമയും മാന്യതയും സമാധാനവും തികഞ്ഞൊരു മനുഷ്യന്‍! (ഫോട്ടോസ്- Samayam Malayalam) സോഷ്യല്‍മീഡിയയിലൂടെയായി ഈ വീഡിയോ വൈറലായിരുന്നു. ചെയ്ത തെറ്റ് മനസിലാക്കി മാധ്യമപ്രവര്‍ത്തകന്‍ മോഹന്‍ലാലിനെ വിളിച്ച് ക്ഷമ പറയുന്ന ശബ്ദ സന്ദേശവും പുറത്തുവന്നിരുന്നു. എനിക്കൊരബദ്ധം പറ്റിയതാണെന്ന് പറഞ്ഞപ്പോള്‍ അതൊന്നും കുഴപ്പമില്ല, കഴിഞ്ഞ കാര്യമല്ലേ, നോ പ്രോബ്ലം എന്നായിരുന്നു മറുപടി.
Also Read: സിന്ധു ലേബര്‍ റൂമില്‍! ഹെല്‍ത്ത് കാര്‍ഡിന് പകരം പ്രോഗ്രസ് കാര്‍ഡ് കൊടുത്ത കിച്ചു! ജനിച്ച് എട്ടാംനാള്‍ കുട വെച്ച് അടിയും കിട്ടി ഓസിക്ക്! മറക്കാനാവാത്ത ഓര്മ്മകള്കണ്ണിന് കുഴപ്പമില്ല, ഉണ്ടായാലും ഒന്നും ചെയ്യാനൊക്കത്തില്ല. നമ്മളോട് ഒരു പോസ്റ്റിടാന്‍ പറയുന്നു, അതുകഴിഞ്ഞ് ഫംഗ്ക്ഷന് വരുന്നു, അതിനിടയ്‌ക്കെന്താണ് ന്യൂസില്‍ വന്നതെന്ന് എനിക്കറിയില്ല. അറിഞ്ഞൂടാത്തൊരു കാര്യത്തെക്കുറിച്ച് ഞാനെങ്ങനെ സംസാരിക്കാനാണ്. എനിക്കറിയില്ല, അറിഞ്ഞിട്ട് പ്രതികരിക്കാം എന്ന് പറഞ്ഞത് അതുകൊണ്ടാണ്. പുരികത്തിന് കൊള്ളാനുള്ളത് കണ്ണില്‍ക്കൊണ്ടു അത്രേയുള്ളൂ ഈ സംഭവം എന്നായിരുന്നു മറുപടി. നിന്നെ ഞാന്‍ നോക്കിവെച്ചിട്ടുണ്ട് കേട്ടോ എന്ന് തമാശരൂപേണയായി പറഞ്ഞായിരുന്നു സംസാരം അവസാനിപ്പിച്ചത്.
'വ്യസനസമേതം ബന്ധുമിത്രാദികൾ' തിയറ്ററുകളിലേക്ക്; ടീസറിന് മികച്ച പ്രതികരണം
സെലിബ്രിറ്റികളടക്കം നിരവധി പേരായിരുന്നു മോഹന്‍ലാലിനെക്കുറിച്ച് വാചാലരായെത്തിയത്. ജോയ് മാത്യുവും ഫേസ്ബുക്കിലൂടെ കുറിപ്പ് പങ്കുവെച്ചിരുന്നു. ക്ഷമ, മാന്യത, സമാധാനം. ഇതും മൂന്നും തികഞ്ഞ ഒരു മനുഷ്യനെ ഇന്നലെ ഒരു വീഡിയോയിൽ കണ്ടു. അയാളുടെ പേര് മോഹൻലാൽ എന്നാണ്. എന്ത് ഭൂലോക വാർത്തക്ക് വേണ്ടിയാണ് അദ്ദേഹത്തെ ഒരു മാധ്യമൻ മൈക്ക് വടി കൊണ്ട് കണ്ണിൽ കുത്തിയത് എന്ന് മനസ്സിലായില്ല. ഒരു നടന്റെ ഏറ്റവും അമൂല്യമായ ഒന്നാണ് കണ്ണുകൾ. ഭാഗ്യത്തിന് മൈക്കുവടി പുരികത്തിനെ കൊണ്ടുള്ളൂ. അദ്ദേഹം ക്ഷമിച്ചു, കാരണം അയാൾ മോഹൻലാലാണ്.
തുടർന്ന് മാധ്യമന്‍ അദ്ദേഹത്തെ ഫോണിൽ വിളിച്ചു സോറി പറയുന്നതും കേട്ടു. മാന്യമായുള്ള മറുപടികൾ കൊണ്ട് അദ്ദേഹം വീണ്ടും അവനെ വിസ്മയിപ്പിച്ചു. കാരണം മറുവശത്ത് മോഹൻലാലാണ് .മൈക്ക് കാണുമ്പോൾ കലിതുള്ളുന്നവരും ഫോൺ വിളിക്കുമ്പോൾ സമനില തെറ്റുന്നവർക്കും മാതൃകയാക്കാൻ പറ്റുന്ന ഒരാൾ അയാളുടെ പേരാണ് മോഹൻലാൽ എന്നായിരുന്നു ജോയ് മാത്യു കുറിച്ചത്.

രചയിതാവിനെക്കുറിച്ച്നിമിഷനിമിഷ, സമയം മലയാളത്തിലെ എന്റർടൈൻമെന്റ് വിഭാഗത്തിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സിനിമ-ടെലിവിഷൻ മേഖലകളിലെ വിശേഷങ്ങളും വാർത്തകളും അഭിമുഖങ്ങളും ചെയ്തുവരുന്നു. കാര്യവട്ടം ക്യാംപസിൽ നിന്നും എംസിജെ പൂർത്തിയാക്കിയ ശേഷം പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ്, ഫിൽമിബീറ്റ് മലയാളം എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു.... കൂടുതൽ വായിക്കുക





English (US) ·