ക്ഷമയോടെ കാത്തിരുന്നു, അവസാനം കുഞ്ഞാറ്റ ആ തീരുമാനം എടുത്തു; അച്ഛൻറെയും അമ്മയുടെയും അനുഗ്രഹത്തോടെ സിനിമയിലേക്ക്

7 months ago 8

Authored by: അശ്വിനി പി|Samayam Malayalam11 Jun 2025, 1:42 pm

നല്ല ഒരവസരത്തിനായി താൻ കാത്തിരിക്കുകയാണ് എന്ന് കുഞ്ഞാറ്റ പറയാൻ തുടങ്ങിയിട്ട് നാളുകളായി. അവസാനം അത് സംഭവിക്കാൻ പോകുന്നു

കുഞ്ഞാറ്റ സിനിമയിലേക്ക്കുഞ്ഞാറ്റ സിനിമയിലേക്ക് (ഫോട്ടോസ്- Samayam Malayalam)
ഏറെ നാളുകളയി അന്തരീക്ഷത്തിൽ നിറഞ്ഞു നിന്ന ഒരു ചോദ്യത്തിന് ഉത്തരം ആയിരിക്കുന്നു, മലയാളത്തിന്‍റെ അഭിമാനവും, മറക്കാൻ പറ്റാത്ത ഒട്ടനവധി കഥാപാത്രങ്ങൾ സമ്മാനിച്ച് പതിറ്റാണ്ടുകളായി മലയാളത്തിലും അന്യഭാഷ ചിത്രങ്ങളിലും നിറഞ്ഞു നിൽക്കുന്ന രണ്ട് പ്രതിഭകൾ ആയ മനോജ്‌ കെ ജയന്‍റേയും ഉർവശിയുടേയും മകൾ തേജലക്ഷ്മി ( കുഞ്ഞാറ്റ ), അവരുടെ പാത പിന്തുടർന്ന് മലയാള സിനിമയുടെ തിരുമുറ്റത്തേക്ക്.

ജൂൺ 11-ന് എറണാകുളം ക്രൗൺ പ്ലാസയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഇക്ക പ്രോഡക്ഷൻസിന്‍റെ ബാനറിൽ നിർമിക്കുന്ന 'സുന്ദരിയായവൾ സ്റ്റെല്ല' എന്ന ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇക്ക പ്രോഡക്ഷൻസിന്‍റെ ബാനറിൽ മുഹമ്മദ് സാലി നിർമിച്ച് നവാഗതനായ ബിനു പീറ്റർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'സുന്ദരിയായവൾ സ്റ്റെല്ല' എന്ന ചിത്രത്തിലൂടെയാണ് തേജലക്ഷ്മി (കുഞ്ഞാറ്റ )അരങ്ങേറ്റം കുറിക്കുന്നത്. സ്റ്റെല്ല എന്ന ടൈറ്റിൽ കഥാപാത്രം ചെയ്തുകൊണ്ട് ആ ചിത്രത്തിലെ നായിക പദവി അലങ്കരിക്കും. നായക സ്‌ഥാനത്ത് സർജാനോ ഖാലിദ്. മലയാളത്തിന്‍റെ മറ്റു ഇഷ്ട താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. വൈകാതെ ആരംഭിക്കുന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്തും പരിസര പ്രദേശങ്ങളിലും നടക്കും.

Also Read: അത് ചെയ്യേണ്ടിയിരുന്നില്ല, ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റാണ് ആ സിനിമ; വിജയിയുടെ നായികയായി അഭിനയിച്ചതിന് ശേഷം ഡിപ്രഷനിലായി എന്ന് മീനാക്ഷി

ലൈൻ പ്രൊഡ്യൂസർ: അലക്സ് ഇ. കുര്യൻ, ഛായാഗ്രഹണം: അനുരുദ്ധ് അനീഷ്, സംഗീതം: ശ്രീനാഥ് ശിവശങ്കരൻ, എഡിറ്റിങ്: സാഗർ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ: ഇഖ്ബാൽ പാനായികുളം, ആർട്ട്: സജീഷ് താമരശേരി, മേക്കപ്പ്: ലിബിൻ മോഹനൻ, കോസ്റ്റ്യൂം: സമീറ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കുടമാളൂർ രാജാജി, ഡിസൈൻസ്: കോളിൻസ് ലിയോഫിൽ, പിആർഒ: ആതിര ദിൽജിത്ത്.

ക്ഷമയോടെ കാത്തിരുന്നു, അവസാനം കുഞ്ഞാറ്റ ആ തീരുമാനം എടുത്തു; അച്ഛൻറെയും അമ്മയുടെയും അനുഗ്രഹത്തോടെ സിനിമയിലേക്ക്


ചിത്രത്തിൻറെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട നടത്തിയ പരിപാടിയിൽ അച്ഛൻ മനോജ് കെ ജയൻ ഇമോഷണലായി സംസാരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇങ്ങനെ ഒരു അവസരം വന്നപ്പോൾ, അമ്മയെ കാണണം, ചെന്നൈയിൽ പോയി സംസാരിക്കണം എന്ന് താൻ പറഞ്ഞതായി മനോജ് കെ ജയൻ പറഞ്ഞിരുന്നു. അമ്മയുടെയും അച്ഛൻറെയും അനുഗ്രഹത്തോടെയും പ്രാർത്ഥനയോടെയുമാണ് കുഞ്ഞാറ്റ മലയാള സിനിമയിലൂടെ ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article