Published: July 22 , 2025 04:15 PM IST
1 minute Read
മഡ്രിഡ് ∙ മറഡോണയും മെസ്സിയും റൊണാൾഡിഞ്ഞോയുമൊക്കെ ധരിച്ച നമ്പർ 10 ജഴ്സി പതിനെട്ടുകാരൻ ലമീൻ യമാലിനു നൽകുമ്പോൾ ബാർസിലോന ക്ലബ് ഇത്രയും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ലോകഫുട്ബോളിലെ പുതിയ ‘കൗമാരസംഭവമായി’ മാറിക്കഴിഞ്ഞ യമാലിന്റെ പേരെഴുതിയ 10–ാം നമ്പർ ജഴ്സി ലോകമെമ്പാടും ചൂടോടെ വിറ്റുപോവുകയാണ്.
ബുധനാഴ്ചയാണു യമാലിനെ 10–ാം നമ്പർ താരമായി ക്ലബ് പ്രഖ്യാപിച്ചത്. 2 ദിവസത്തിനകം വിറ്റുപോയത് 70,000 ജഴ്സികളാണ്. ഇത്രയും വലിയ ജഴ്സി വിൽപന ക്ലബ് ചരിത്രത്തിൽ തന്നെ ആദ്യമായാണ്. ഈ കച്ചവടത്തിൽനിന്നു മാത്രം 10 ദശലക്ഷം യൂറോ (ഏകദേശം 100 കോടി രൂപ) ബാർസയ്ക്കു വരുമാനമുണ്ടായെന്നാണു റിപ്പോർട്ട്.
ജഴ്സി വിൽപന ചൂടോടെ പുരോഗമിക്കുമ്പോഴും ചെറിയൊരു കാര്യത്തിൽ മാത്രമാണ് ആരാധകർക്കു നിരാശ. ഒരു സാധാരണ ജഴ്സിക്ക് 135 യൂറോ (13,610 രൂപ)യാണ് വില. സ്പെഷൽ എഡിഷന് ഇതിലും കൂടും!
English Summary:








English (US) ·