കൗമാരത്തിൽ സംഗീതം പ്രൊഫഷനാക്കിയ പ്രണവ്; ഇനി ലക്ഷ്യം ലോക വേദികൾ

5 months ago 6

പതിനെട്ട് വയസേ ഉള്ളു പ്രണവ് ദേവിന്. വിവിധ ഭാഷകളിൽ പരസ്യ ചിത്രങ്ങളും ഷോർട്ട് ഫിലിമുകളും മ്യൂസിക് റിലീസുകളും അടക്കം 50- ലേറെ പ്രോജക്ടുകൾക്ക് ഇതിനം ഈ കൊച്ചുമിടുക്കൻ സംഗീതം നൽകിയിട്ടുണ്ട്. ഇവയ്‌ക്കെല്ലാം കൂടി വിവിധ ഡിജിറ്റൽ, മീഡിയ പ്ലാറ്റ്‌ഫോമുകളിലായി 50 മില്യണിലധികം വ്യൂ ആണുള്ളത്. സംഗീതത്തിന്റെ പ്രൊഫഷണൽ, ബിസിനസ് തലങ്ങൾ പഠിക്കാൻ നോർവേയിലെ ലില്ലെഹമ്മർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് പ്രൊഡക്ഷൻ ആൻഡ് ഇൻഡസ്ട്രീസ് (LIMPI) - യിൽ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ പ്രൊഫഷണൽ മ്യൂസിക് പ്രൊഡക്ഷൻ ആൻഡ് ഇന്റർനാഷണൽ മ്യൂസിക് ഇൻഡസ്ട്രീസ് എന്ന കോഴ്‌സ് പഠിക്കാൻ പോകുകയാണ് പ്രണവ്.

എട്ട് വയസ് മുതൽ കൂട്ടിന് സംഗീതം
എനിക്ക് ഓർമ വച്ചപ്പോൾ മുതൽ സംഗീതം എന്റെ കൂടെയുണ്ട്. എട്ടാം വയസിൽ തബലയും പിന്നീട് ഡ്രംസും പിയാനോയും കീബോർഡും പഠിച്ചു. കുട്ടിക്കാലത്ത് ഒരു കൗതുകം കൊണ്ട് പഠിച്ചുതുടങ്ങിയ സംഗീതം പതിയെ എന്റെ ജീവിതത്തിന്റെ ഭാഗമായും നിയോഗമായും മാറുകയായിരുന്നു', പ്രണവ് പറയുന്നു. കൊച്ചിയിൽ പരസ്യമേഖലയിൽ ബിസിനസ് ചെയ്യുന്ന ഷിബു ദേവന്റെയും പ്രസീതയുടെയും മകനാണ് പ്രണവ്. പത്താം ക്ലാസ് വിദ്യാർഥിയായ തരുൺ ദേവ് സഹോദനാണ്. എറണാകുളത്ത് ഗാന്ധിനഗറിൽ ഹോളിഡേ ഗ്രാൻഡ്യർ അപ്പാർട്ട്‌മെന്റ്‌സിൽ താമസിക്കുന്നു.

ഗിരിനഗർ ഭവൻസ് വിദ്യാമന്ദിറിൽ നിന്ന് 85.6% മാർക്കോടെ പത്താം ക്ലാസ് പാസായ പ്രണവ്, സംഗീതത്തിലുള്ള പാഷൻ പുർണമായും പിന്തുടരുക എന്ന ലക്ഷ്യത്തോടെ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പൺ സ്‌കൂളിങ്ങിലാണ് 11, 12 ഗ്രേഡുകൾ പഠിച്ചത്. ഇക്കാലത്ത് കൊച്ചിയിലെ ദി നോയ്‌സ് ഹെഡ്ക്വാട്ടേഴ്‌സിൽ നിന്ന് മ്യൂസിക് പ്രൊഡക്ഷൻ ആൻഡ് മിക്‌സിങ്ങ് / മാസ്റ്ററിങ്ങിൽ രണ്ട് സർട്ടിഫൈഡ് കോഴ്‌സ്ുകൾ ചെയ്തു. അയർലൻഡിലെ പൾസ് കോളേജുമായും ഡബ്ലിലിനിലെ വിൻഡ്മിൽ ലെയ്ൻ സ്റ്റുഡിയോസുമായും അഫിലിയേഷനുള്ള സ്ഥാപനമാണിത്. സംഗീത സംവിധായകൻ ഹിഷാം അബ്ദുൾ വഹാബിന്റെ കീഴിലും പഠിച്ചിട്ടുണ്ട്. ഇപ്പോൾ ജെയിൻ യൂണിവേഴ്‌സിറ്റിയിൽ ഓൺലൈനായി രണ്ടാം വർഷ ബിബിഎ ചെയ്യുന്ന പ്രണവ് കടവന്ത്രയിലെ കൗണ്ട് മ്യൂസിക് അക്കാദമിയിൽ പെർക്കഷൻസ് പ്രാക്ടീസ് ചെയ്യുന്നുമുണ്ട്.

കോവിഡ് കാലത്ത് പ്രൊഫഷണൽ രംഗത്തേക്ക്
കോവിഡ് - 19 ലോക്ക്ഡൗണിന്റെ കാലത്താണ് പ്രണവ് സംഗീതത്തെ പ്രൊഫഷൻ എന്ന നിലയിൽ കണ്ടുതുടങ്ങിയത്. 'അക്കാലത്താണ് ഞാൻ ആദ്യമായി ആഡ് ഫിലിം പ്രോജക്ടുകൾ ചെയ്യുന്നത്. വിവിധ ഭാഷകളിൽ ആഡ് ഫിലിമുകളും ഷോർട്ട് ഫിലിമുകളും മ്യൂസിക് റിലീസുകളുമായി അൻപതിലേറെ പ്രോജക്ടുകൾ ചെയ്തു. പൊതുരംഗത്തുള്ളവരെയും സെലിബ്രിറ്റികളെയും ഉൾപ്പെടുത്തി ക്യാംപയ്‌നുകൾ ചെയ്തിട്ടുണ്ട്.'

എൽജി, ഷവോമി, സ്വിഗ്ഗി, ഫ്ളിപ്പ്കാർട്ട്, റ്റാറ്റ ബിഗ്ബാസ്‌കറ്റ്, ജോയ് ഐസ്‌ക്രീംസ്, മൈജി, മാതൃഭൂമി, അറേബ്യൻ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്, ആദി ഇൻസ്റ്റിറ്റിയൂട്ട്, ഈസ്‌റ്റേൺ, സേക്രട്ട് ഹാർട്ട്‌സ്, ഭവൻസ്, Fragemon എജ്യൂക്കേഷണൽ സർവീസസ് തുടങ്ങി നിരവധി പ്രോജക്ടുകൾ പ്രണവിന്റെ ലിസ്റ്റിലുണ്ട്. 'ദി വേൾഡ് ഓഫ് വാസ്‌കോഡഗാമ' എന്ന തമിഴ് സിനിമയുടെ അസിസ്റ്റന്റ് മ്യൂസിക് പ്രൊഡ്യൂസർ ആൻഡ് പ്രോഗ്രാമർ ആയി വർക്ക് ചെയ്തിട്ടുണ്ട്. മ്യൂസിക് കംപോസിഷൻ, സൗണ്ട് ഡിസൈൻ, മിക്‌സിങ്, മാസ്റ്ററിങ്, ഫോലി, എസ്എഫ്എക്‌സ് തുടങ്ങി ഓഡിയോ പ്രൊഡക്ഷന്റെ ആദ്യം മുതൽ അവസാനം വരെയുള്ള വർക്കുകളെല്ലാം ചെയ്തിട്ടുണ്ട്. PRNV DEV എന്ന പേരിൽ ഇൻഡിപെൻഡന്റ് ആർട്ടിസ്റ്റായി ഒറിജിനൽ മ്യൂസിക്കും റീമിക്‌സുകളും റിലീസ് ചെയ്തിട്ടുള്ള പ്രണവിന്റെ Liar എന്ന ട്രാക്ക് യുകെ ബെസ്ഡ് ലേബൽ സൈൻ ചെയ്തിട്ടുണ്ട്, മറ്റൊരു ട്രാക്ക് പെറൂവിയൻ ട്രാക്ക് എടുത്തിട്ടുണ്ട്. ഈ നേട്ടങ്ങളെയെല്ലാം ഗ്ലോബൽ ആർട്ടിസ്റ്റ് എന്ന സ്വപ്‌നത്തിലേക്കുള്ള ചുവടുകളായി പ്രണവ് കാണുന്നു.

ഉപരിപഠനത്തിന് നേർവേയിലേക്ക്
പരമ്പരാഗത രീതിയിലുള്ള, തിയറിയിൽ അധിഷ്ഠിതമായ പഠനത്തിനപ്പുറത്ത് സംഗീതത്തിന്റെ എല്ലാ തലങ്ങളും മനസിലാക്കാണ് നോർവേയിലെ LIMPI - ൽ ഉപരിപഠനത്തിനായി പ്രണവ് പോകുന്നത്. 'ഒരു വർഷത്തെ പ്രോഗ്രാമാണ് ഞാൻ ചെയ്യുന്നത്. അതിലൂടെ റിയൽ - വേൾഡ് പ്രൊഡക്ഷൻ, ഇന്റർനാഷണൽ കൊളാബൊറേഷൻ, മെന്റർഷിപ്പ് എല്ലാം സാധ്യമാകും. അതുപോലെ ഗ്രാമി നോമിനേറ്റഡായ ആർട്ടിസ്റ്റുകൾ, പ്രൊഡ്യൂസർമാർ, സോങ്‌റൈറ്റർമാർ തുടങ്ങിയവരിൽ നിന്ന് നേരിട്ട് പഠിക്കാൻ കഴിയും. സോങ്‌റൈറ്റിങ് മുതൽ സ്‌കെച്ചിങ്, അറേഞ്ചിങ്, റെക്കോർഡിങ്, മാസ്റ്ററിങ് തുടങ്ങി ഈ ക്രിയേറ്റിവ് പ്രോസിസിലെ എല്ലാ മേഖലയിലും മാസ്റ്ററാകണം. ഒപ്പം ഡിസ്ട്രിബ്യൂഷൻ ചാനലുകൾ, ഐപി ലോ, ഡിജിറ്റൽ ട്രെൻഡുകൾ, എന്റർപ്രണർഷിപ്പ് തുടങ്ങി മ്യൂസിക്കിന്റെ ബിസിനസ് സൈഡും മനസിലാക്കണം', പ്രണവ് പറയുന്നു.

പഠനം കഴിഞ്ഞ് ഇന്ത്യയിലെത്തി ഇന്ത്യൻ സിനിമയിലും ഗ്ലോബൽ മ്യൂസിക് രംഗത്തും അറിയപ്പെടുന്ന മ്യൂസിക് കംപോസറും ആർട്ടിസ്റ്റും പ്രൊഡ്യൂസറുമായി വളരുക, പ്രൊഡക്ഷൻ സ്റ്റുഡിയോ സ്ഥാപിക്കുക, PRNV DEV എന്ന പേരിൽ രാജ്യാന്തര തലത്തിൽ ഒറിജിനൽ മ്യൂസിക് റിലീസ് ചെയ്യുക, അതിരുകൾ ഭേദിക്കുന്നതും ഹൃദയത്തെ തൊടുന്നതും മനസിൽ മായാത്ത മുദ്ര പതിപ്പിക്കുന്നതുമായ സംഗീതം ചെയ്യുക... ഇങ്ങനെ ഭാവിയെക്കുറിച്ച് പ്രണവ് കാണുന്ന സ്വപ്‌നങ്ങൾക്കെല്ലാം നല്ല തെളിച്ചമാണ്; പ്രതിഭയുടെ പ്രഭയാണതിന്.

Content Highlights: Pranav dev, who took up euphony arsenic a assemblage successful his teens, present aims to go a planetary artist

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article