Published: October 16, 2025 10:54 AM IST
1 minute Read
ജിദ്ദ ∙ ഏഷ്യയിൽ നിന്ന് ഖത്തറും സൗദി അറേബ്യയും 2026 ഫുട്ബോൾ ലോകകപ്പിന് യോഗ്യത നേടി. ജിദ്ദയിൽ നടന്ന നാലാം റൗണ്ട് യോഗ്യതാ മത്സരത്തിൽ ഇറാഖിനെ ഗോൾരഹിത സമനിലയിൽ തളച്ചാണ് സൗദി ഗ്രൂപ്പ് ജേതാക്കളായി യോഗ്യത നേടിയത്. 2034 ലോകകപ്പിന്റെ ആതിഥേയരാണ് സൗദി അറേബ്യ. ദോഹയിൽ നടന്ന മത്സരത്തിൽ യുഎഇയെ മറികടന്ന ഖത്തർ (2–1) ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനക്കാരായാണ് ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്. 2022 ടൂർണമെന്റിൽ ആതിഥേയരായി കളിച്ചെങ്കിലും ഇതാദ്യമാണ് ഖത്തർ ലോകകപ്പിനു നേരിട്ടു യോഗ്യത നേടുന്നത്.
ഇറാഖിനും യുഎഇയ്ക്കും പ്ലേ ഓഫ് റൗണ്ടിലൂടെ യോഗ്യത നേടാൻ അവസരമുണ്ട്. ഏഷ്യയിൽ നിന്നുള്ള 8 സ്ഥാനങ്ങളിൽ ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ഇറാൻ, ഉസ്ബെക്കിസ്ഥാൻ, ജോർദാൻ എന്നീ ടീമുകൾ മൂന്നാം റൗണ്ടിൽ തന്നെ യോഗ്യത നേടിയിരുന്നു.ക്യാപ്റ്റൻ ഹാരി കെയ്ൻ ഇരട്ടഗോൾ നേടിയ മത്സരത്തിൽ ലാത്വിയയെ 5–0ന് തകർത്ത് ഇംഗ്ലണ്ട് 2026 ഫുട്ബോൾ ലോകകപ്പിനു യോഗ്യത നേടി.
ഇറ്റലിയിലെ ഉഡീനിൽ നടന്ന മത്സരത്തിൽ ഇസ്രയേലിനെ 3–0ന് തകർത്ത ഇറ്റലി ലോകകപ്പിനുള്ള സാധ്യത നിലനിർത്തി. ഗ്രൂപ്പിൽ രണ്ടാംസ്ഥാനത്തുള്ള ഇറ്റലിക്ക് പ്ലേഓഫ് കളിക്കാം. ജൊഹാനസ്ബർഗിൽ റുവാണ്ടയെ 3–0ന് തകർത്ത് ദക്ഷിണാഫ്രിക്ക യോഗ്യത നേടിയപ്പോൾ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായ നൈജീരിയ പ്ലേ ഓഫ് കളിക്കണം. ആഫ്രിക്കയിൽ നിന്ന് ഐവറി കോസ്റ്റ്, സെനഗൽ ടീമുകളും യോഗ്യത നേടിയിട്ടുണ്ട്.
English Summary:








English (US) ·