ഖുശ്ബുവിന്റെ മകള്‍ അവന്തികയ്ക്ക് കല്യാണം, പ്രധാനമന്ത്രിക്ക് ക്ഷണം! ആരാണ് അവന്തിക, ആരെയാണ് വിവാഹം ചെയ്യുന്നത്?

2 days ago 1
സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് കടന്ന ഖുശ്ബു സുന്ദര്‍ ബിജെപിയില്‍ സജീവ പ്രവര്‍ത്തകയും, പ്രധാനമന്ത്രി മോദിയുടെ കടുത്ത ആരാധികയുമാണ്. ഇപ്പോഴിതാ മകളുടെ വിവാഹത്തിന് കുടുംബത്തോടൊപ്പം മോദിയെ ക്ഷണിക്കാന്‍ പോയ സന്തോഷം നടി പങ്കുവയ്ക്കുന്നു.

ഇന്ന് ഡല്‍ഹിയില്‍ വച്ച് ബഹുമാനപ്പെട്ട നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയെ കാണാന്‍ അവസരം ലഭിച്ചു. എന്റെ ഭര്‍ത്താവ് സുന്ദര്‍ സിയും ഞാനും ഞങ്ങളുടെ മകളുടെയും ശ്രാവണ്‍ ശ്രീനിവാസന്റെയും വിവാഹത്തിന് ക്ഷണം നല്‍കി. അദ്ദേഹം ഇരുവരെയും മനസ്സ് നിറഞ്ഞ് അനുഗ്രഹിച്ചു. തന്റെ തിരക്കേറിയ ഷെഡ്യൂളില്‍ ഞങ്ങള്‍ക്ക് വേണ്ടി അല്പ നേരം അനുവദിച്ചതില്‍ അതിയായ നന്ദിയുണ്ട്. അതിന് ഞങ്ങള്‍ കടപ്പെട്ടിരിയ്ക്കുന്നു. നന്ദി മോദിജി എന്നാണ് ഖുശ്ബുവിന്റെ പോസ്റ്റ്.

Also Read: ഇത് വളര്‍ത്തു ഗുണം തന്നെ; അജിത്തിന്റെയും ശാലിനിയുടെയും മകള്‍ അനുഷ്‌കയുടെ വീഡിയോ വൈറലാവുന്നു

സോഷ്യല്‍ മീഡിയയിലൂടെ ഏറെ പരിചിതയാണ് ഖുശ്ബുവിന്റെ മൂത്ത മകള്‍ അവന്തിക സുന്ദര്‍. മക്കളോടൊപ്പം ഖുശ്ബു സുന്ദര്‍ നടത്തിയ ബോഡി ട്രാന്‍സ്ഫര്‍മേഷന്‍ വന്‍ വൈറലായിരുന്നു. അതിന് ശേഷമാണ് അവന്തിക സിനിമയിലേക്ക് തുടക്കം കുറിച്ചത്. ആരംഭം എന്ന മലയാള സിനിമയിലൂടെയാണ് അവന്തിക സിനിമിലേക്ക് തുടക്കം കുറിക്കുന്നത്. ചിത്രത്തിന്റെ പൂജ തൃശ്ശൂരില്‍ വച്ച് നടന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

25 വര്‍ഷങ്ങള്‍ക്ക് ശേഷം സരിത മലയാളത്തിലേക്ക് എത്തുന്ന ചിത്രമാണ് ആരംഭം. തമിഴില്‍ നിന്ന് ഒരുപാട് അവസരങ്ങള്‍ വന്നിട്ടും, അവന്തിക മലയാളം തിരഞ്ഞെടുത്തത് അവളുടെ സ്വന്തം തീരുമാനപ്രകാരമായിരുന്നു എന്നാണ് ഖുശ്ബു സുന്ദര്‍ പറഞ്ഞത്. സിനിമയില്‍ ഒന്ന് സജീവമാവുന്നതിന് മുന്‍പേയാണ് 26 കാരിയായ അവന്തിക വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്.

Also Read: ഞാന്‍ ചെയ്തത് തെറ്റാണ്, അതില്‍ ആത്മാര്‍ത്ഥമായി പശ്ചാത്തപിക്കുന്നു, പണമോ പബ്ലിസിറ്റിയോ ഉദ്ദേശിച്ചിട്ടില്ല; വേദന പങ്കുവച്ച് ഹന്‍സിക കൃഷ്ണ


ശ്രാവണ്‍ ശ്രീനിവാസനാണ് വരന്‍ എന്നതിനപ്പുറം തന്റെ ഭാവി മരുമകനെ കുറിച്ച് ഖുശ്ബു സുന്ദര്‍ ഒന്നും പറഞ്ഞിട്ടില്ല. വിവാഹത്തിന്റെ ഡേറ്റോ സ്ഥലമോ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. അനന്ദിത എന്നാണ് ഖുശ്ബുവിന്റെ രണ്ടാമത്തെ മകള്‍, തമിഴ് സിനിമയിലൂടെ അനന്ദികയും സിനിമയിലേക്ക് തുടക്കം കുറിക്കുകയാണ്.
Read Entire Article