ഖേലോ ഇന്ത്യാ ഗെയിംസ്: വോളിയിൽ കാലിക്കറ്റിന് ചരിത്ര കിരീടം

1 month ago 2

ജയ്പൂർ∙ ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസില്‍ ആദ്യമായി പുരുഷവോളിബോള്‍ കിരീടം ചൂടി കാലിക്കറ്റ് സര്‍വകലാശാല. രാജസ്ഥാനില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലാണ് എതിരാളികളായ തമിഴ്‌നാട്  എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയെ 3-1 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് കാലിക്കറ്റ് ചരിത്രം കുറിച്ചത്. ഒന്നാം സെറ്റ് 25-21-ന് എസ്.ആര്‍.എം. സ്വന്തമാക്കിയെങ്കിലും മികച്ച ആക്രമണവും ഉറച്ച പ്രതിരോധവും തീര്‍ത്ത് ഒത്തൊരുമയോടെ കാലിക്കറ്റ് കളി തിരിച്ചു പിടിച്ചു. 25-22, 25-16 എന്നിങ്ങനെയാണ് പിന്നീടുള്ള കളികളില്‍ കാലിക്കറ്റിന്റെ ജയം. ഇതുൾപ്പെടെ രണ്ട് സ്വര്‍ണവും അഞ്ച് വെള്ളിയും എട്ട് വെങ്കലവുമാണ് കാലിക്കറ്റിന്റെ സമ്പാദ്യം.

ടീം അംഗങ്ങള്‍ :-

1. എം. സച്ചിന്‍ പിള്ള (ക്യാപ്റ്റന്‍) - ഹോളി ഗ്രേസ് അക്കാദമി, മാള

2. മുഹമ്മദ് ഫൈസല്‍ - ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട

3. അസ്വല്‍ ഷാനിദ് - എസ്.എന്‍. കോളേജ്, ചേളന്നൂര്‍

4. എസ്. സുധീര്‍ കുമാര്‍ - സെന്റ് ജോസഫ്സ് കോളേജ്, ദേവഗിരി

5. ഹാദി മന്‍സൂര്‍ - ഗവ. കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍, കോഴിക്കോട്

6. ജോയല്‍ ജോര്‍ജ് - സെന്റ് ജോസഫ്സ് കോളേജ്, ദേവഗിരി

7. കെ.എസ്. അര്‍ഷദ്  - ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട

8. മിസ്-അബ് തന്‍വീര്‍ - ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട

9. ടി. അബ്ദുല്‍ ജലീല്‍ - എസ്.എന്‍. കോളേജ്, ചേളന്നൂര്‍

10. മുഹമ്മദ് ഫവാസ് - ഹോളി ഗ്രേസ് അക്കാദമി, മാള

11. കെ.വി. ആദിത് - ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട

12. ആര്‍. ശ്രീജിത്ത് - ഗവ. കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍, കോഴിക്കോട്

13. കെ.ആര്‍. അക്ഷയ് - ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട

14. രാഹുല്‍ കുമാര്‍ - എസ്.എന്‍. കോളേജ്, ചേളന്നൂര്‍

മുഖ്യപരിശീലകന്‍ : ലിജോ ജോണ്‍

സഹപരിശീലകര്‍ : എസ്. അര്‍ജുന്‍, ജിബിന്‍

ടീം മാനേജര്‍ : ഡോ. സ്റ്റാലിന്‍ റഫേല്‍

English Summary:

Khelo India Volleyball Title Victory: Khelo India Games saw Calicut University clinch the men's volleyball rubric for the archetypal clip successful the Khelo India University Games. They defeated SRM University successful a thrilling match, marking a historical accomplishment for the university.

Read Entire Article