Published: December 02, 2025 03:53 PM IST
1 minute Read
ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് അത്‍ലറ്റിക്സിൽ മെഡൽ പ്രതീക്ഷകളുമായി മലയാളി താരങ്ങൾ ഇന്നു ട്രാക്കിലെത്തും. നവംബർ 24ന് തുടങ്ങിയ ഗെയിംസിലെ അത്‌ലറ്റിക്സ് മത്സരങ്ങൾക്ക് ജയ്പുർ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ ഇന്നലെ തുടക്കമായി. കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ് സർവകലാശാലകളിൽ നിന്നായി ആകെ 42 താരങ്ങളാണ് അത്‌ലറ്റിക്സ് മത്സരങ്ങൾക്ക് ഇറങ്ങുന്നത്. ഇന്നു നടക്കുന്ന 4–400 മിക്സ്ഡ് റിലേയിൽ 3 യൂണിവേഴ്സിറ്റികളുടെ ടീമുകളും മത്സരിക്കാനിറങ്ങുന്നുണ്ട്. വനിതകളുടെ ഡിസ്കസ് ത്രോ, 1500 മീറ്റർ എന്നിവയിലും മലയാളി താരങ്ങൾ മത്സരിക്കും.
പങ്കാളിത്തം കുറവ്കഴിഞ്ഞ വർഷം ഡിസംബർ 26ന് നടന്ന അഖിലേന്ത്യാ ഇന്റർ വാഴ്സിറ്റി അത്‍ലറ്റിക് മീറ്റിനു ശേഷം തുടർച്ചയായി നടക്കേണ്ട ഖേലോ ഇന്ത്യ ഗെയിംസ് ഒരു വർഷത്തോളം വൈകിയാണ് ഇപ്പോൾ നടക്കുന്നത്. ഇതോടെ പല ഇനങ്ങൾക്കും മത്സരിക്കാൻ ആളില്ലാത്ത സ്ഥിതിയാണ്. ഇന്നലെ നടന്ന വനിതകളുടെ 400 മീറ്റർ ഫൈനലിൽ ഒരാൾ മാത്രമാണ് മത്സരിക്കാനുണ്ടായിരുന്നത്. ഹരിയാന കുരുക്ഷേത്ര യൂണിവേഴ്സിറ്റിയിലെ മനീഷ ഒറ്റയ്ക്കു മത്സരിച്ച് സ്വർണം നേടി. പുരുഷൻമാരുടെ 400 മീറ്ററിൽ 2 പേരും 100 മീറ്ററിൽ 3 ആൺകുട്ടികളും 3 പെൺകുട്ടികളും മാത്രമാണിറങ്ങിയത്.
നാഡയെ പേടികഴിഞ്ഞ വർഷത്തെ അത്‍ലറ്റിക്സ് കലണ്ടർ അവസാനിച്ച ശേഷമുള്ള മത്സരമായതിനാലും ജനുവരിയിൽ ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി അത്‍ലറ്റിക് മീറ്റ് നടക്കുന്നതിനാലും താരങ്ങൾ ഖേലോ ഇന്ത്യയിൽ നിന്ന് മാറി നിൽക്കുന്നതായി സർവകലാശാല പരിശീലകർ പറയുന്നു. ഇന്റർ യൂണിവേഴ്സിറ്റി മീറ്റിൽ ഫൈനലിൽ (ടോപ് 8) എത്തുന്നവർക്കാണ് ഖേലോ ഇന്ത്യയിൽ മത്സരിക്കാൻ യോഗ്യത.
യോഗ്യത നേടിയവരിൽ പലരും പഠനം പൂർത്തിയാക്കി കോളജ് വിട്ടു. കൂടാതെ ഇന്റർ യൂണിവേഴ്സിറ്റി മീറ്റിൽ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ (നാഡ) സാന്നിധ്യം ഇല്ലാത്തതും ഖേലോ ഇന്ത്യ മത്സരങ്ങളിൽ കർശന പരിശോധന നടക്കുന്നതും പങ്കാളിത്തം കുറയാൻ കാരണമായെന്ന് പരിശീലകർ പറഞ്ഞു.
English Summary:








English (US) ·