Published: December 29, 2025 09:07 AM IST Updated: December 29, 2025 11:07 AM IST
1 minute Read
മുംബൈ ∙ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനത്തുനിന്ന് ഗൗതം ഗംഭീറിനെ മാറ്റാൻ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ തള്ളി ബിസിസിഐ. പരിശീലക സ്ഥാനത്ത് ഗംഭീറിന്റെ പകരക്കാരനായി വി.വി.എസ്.ലക്ഷ്മണിനെ പരിഗണിക്കുന്നതായും ഇക്കാര്യത്തിൽ ലക്ഷ്മണുമായി ബിസിസിഐ അനൗദ്യോഗിക ചർച്ചകൾ നടത്തിയെന്നുമായിരുന്നു റിപ്പോർട്ടുകൾ.
എന്നാൽ അടിസ്ഥാന രഹിതമായ വാർത്തകളാണ് പ്രചരിക്കുന്നതെന്നും ലക്ഷ്മണുമായി ചർച്ച നടത്തിയിട്ടില്ലെന്നും എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ വ്യക്തമാക്കി.
English Summary:








English (US) ·