ഗര്‍ഭിണിയായതിന് ശേഷമുള്ള വലിയ പ്രശ്‌നം ഇതാണ്; ആ തിരിച്ചറിവ് മിനി ബ്രേക്ക് ഡൗണ്‍ തന്നു എന്ന് സമാന്ത റുത്ത് പ്രഭു

1 month ago 4
സമാന്ത റുത്ത് പ്രഭു ഇപ്പോള്‍ തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു സമയം ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടി ബേബി ബംപുമായി സമാന്ത പൊതു ചടങ്ങുകളില്‍ എത്തുന്ന ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയ യില്‍ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ രസകരമായ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് അമ്മാവാന്‍ പോകുന്ന സമാന്ത.

മറ്റൊന്നുമല്ല, ഇപ്പോള്‍ തന്‍രെ വാര്‍ഡ്‌റോബിലെ ഒരു വസ്ത്രവും കയറുന്നില്ല എന്ന വിഷമം. അത് ഇന്ന് ഒരു മിനി ഹാര്‍ട്ട്‌ബ്രേക്ക് തന്നുവത്രെ. ഈ ഹാര്‍ബ്രേക്കിന് ശേഷം എടുത്ത ഒരു മിറര്‍ സെല്‍ഫി ചിത്രത്തിനൊപ്പമാണ് മാന്ത റുത്ത് പ്രഭു ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിയ്ക്കുന്നത്. പക്ഷേ ആ മിനി ഹാര്‍ട്ട് ബ്രേക്ക് രണ്ട് സെക്കന്റ് നേരം മാത്രമേ നീണ്ടു നിന്നുള്ളൂ, രണ്ട് ജോഡി ഡ്രസ്സുകള്‍ മാത്രമായി താനൊരു അവധിക്കാല യാത്ര പോകുകയാണെന്നാണ് സ്‌റ്റോറിയില്‍ സമാന്ത പറഞ്ഞിരിയ്ക്കുന്നത്.

Samayam Malayalamമക്കളാണ് ഇപ്പോള്‍ എന്റെ സന്തോഷം! കല്യാണം കഴിക്കാതെ കുട്ടികളോ എന്ന ചോദ്യം വേണ്ട എന്ന് അഞ്ജലി, പെറ്റ്‌സ് അല്ല മക്കളാണ്
അമ്മയാവുന്നതില്‍ വളരെ അധികം സന്തോഷത്തിലും എക്‌സൈറ്റ്‌മെന്റിലുമാണ് സമാന്ത. മാതൃത്വം എന്നത് താന്‍ ഏറെ ആഗ്രഹിക്കുന്ന ഒന്നാണെന്നും, എത്രയും പെട്ടന്ന് അമ്മയാവണം എന്ന സന്തോഷവും പലപ്പോഴും സമാന്ത പങ്കുവച്ചിട്ടുണ്ട്. ആദ്യ വിവാഹ ബന്ധത്തിലേ ഈ ആഗ്രഹം സമാന്ത പ്രകടിപ്പിച്ചിരുന്നു. നാല് വര്‍ഷം ആ ബന്ധം മുന്നോട്ട് പോയെങ്കിലും സമാന്ത ആഗ്രഹിച്ചതു പോലെ അമ്മയായില്ല. ഇപ്പോഴിതാ ഒരുപാട് പ്രതീക്ഷയോടെ ഗര്‍ഭം ധരിച്ചിരിക്കുകയാമം സാം.

2025 ഡിസംബര്‍ 1 ന് ആയിരുന്നു രാജ് നിഡിമോരുവുമായുള്ള വിവാഹം. ഫാമിലിമാന്‍, സിറ്റാഡില്‍ ഹണി ബണ്ണി എന്നീ ചിത്രങ്ങളുടെ സംവിധായകരില്‍ ഒരാളാണ് രാജ്, ആ ഷൂട്ടിങ് സെറ്റിലെ സൗഹൃദമാണ് പ്രണയത്തിലെത്തിയത്. വിവാഹത്തിന് ശേഷം ഇരുവരും ഒന്നിച്ച് പ്രവൃത്തിച്ചത് മാ ഇന്‍ടി ബങ്കാരം എന്ന തെലുങ്ക് - തമിഴ് ദ്വിഭാഷ ചിത്രത്തിലാണ്. അതിന് ശേഷം സാം കരിയരില്‍ നിന്ന് ചെറിയൊരു ബ്രേക്ക് എടുക്കുകയാണ് എന്ന് ആരാധകരെ അറിയിച്ചു.


ആരോഗ്യ പരമായ കാരണങ്ങളെ തുടര്‍ന്ന് നേരത്തെ സമാന്ത ഇന്റസ്ട്രിയില്‍ നിന്ന് ചെറിയ ബ്രേക്ക് എടുത്തിരുന്നു. എന്നാല്‍ വീണ്ടും തിരിച്ചുവരുന്നതും, ഇന്റസ്ട്രിയില്‍ തന്റെ നില ഉറപ്പിക്കുന്നതും സമാന്തയെ സംബന്ധിച്ച് സമ്മര്‍ദ്ദവും ടെന്‍ഷനുമൊക്കെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ മെറ്റേണിറ്റി ലീവിലേക്ക് കടക്കുന്നത് സന്തോഷത്തോടെയാണ് എന്നും, അമ്മയായതിന് ശേഷം ഏതാനും മാസങ്ങള്‍ക്കകം തിരിച്ചെത്തുമെന്നുമാണ് സമാന്ത ആരാധകരോടായി പറഞ്ഞത്.
Read Entire Article