
ടീസറിൽനിന്ന് | Photo: Screen grab/ YouTube: 123Musix
'ജയ് മഹേന്ദ്രന്‍' എന്ന സൂപ്പര്‍ ഹിറ്റ് വെബ് സീരീസിന് ശേഷം സൈജു കുറുപ്പ്- രാഹുല്‍ റിജി നായര്‍ ടീം ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'ഫ്ലാസ്ക്'. സൈജു കുറുപ്പ് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യടീസര്‍ ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുകയാണ്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോ ആണ് 'ഫ്ലാസ്ക്' നിര്‍മിച്ചിരിക്കുന്നത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോയുടെ ബാനറില്‍ സംവിധായകന്‍ രാഹുല്‍ റിജി നായര്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണവും നിര്‍വഹിച്ചത്. ലിജോ ജോസഫ്, രതീഷ് എം.എം. എന്നിവരാണ് മറ്റുനിര്‍മാതാക്കള്‍.
സൈജു കുറുപ്പ് അവതരിപ്പിക്കുന്ന ജ്യോതികുമാര്‍ എന്ന പോലീസ് കോണ്‍സ്റ്റബിളിന്റെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത് എന്ന് ടീസര്‍ സൂചിപ്പിക്കുന്നു. ഗായകന്‍ കൂടിയായ ജ്യോതികുമാറിന്റെ ഔദ്യോഗിക ജീവിതത്തില്‍ ഉണ്ടാകുന്ന ചില അപ്രതീക്ഷിതവും രസകരവുമായ സംഭവവികാസങ്ങളാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ഇതിനോടകം പുറത്ത് വന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. സൈജു കുറുപ്പിനൊപ്പം സുരേഷ് കൃഷ്ണയും പ്രധാനവേഷം ചെയ്യുന്ന ചിത്രം രചിച്ചത് സംവിധായകന്‍ രാഹുല്‍ തന്നെയാണ്. സിദ്ധാര്‍ത്ഥ് ഭരതന്‍, അശ്വതി ശ്രീകാന്ത്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, രഞ്ജിത് ശേഖര്‍, സിന്‍സ് ഷാന്‍, ശ്രീജിത്ത് ഗംഗാധരന്‍, അജേഷ് ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന താരങ്ങള്‍. സൂപ്പര്‍ ഹിറ്റായ ഹോട്ട് സ്റ്റാര്‍ വെബ് സീരീസ് 'കേരള ക്രൈം ഫയല്‍സ്' (സീസണ്‍ 1), സോണി ലൈവിലൂടെ പുറത്ത് വന്ന 'ജയ് മഹേന്ദ്രന്‍' എന്നിവയ്ക്ക് ശേഷം ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രമാണ് 'ഫ്ലാസ്ക്'.
സഹനിര്‍മാണം: വിനീത് വേണു, ജോം ജോയ്, ഷിന്റോ കെ.എസ്, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍: പ്രണവ് പിള്ള, ക്രിയേറ്റീവ് ഡയറക്ടര്‍: ശ്രീകാന്ത് മോഹന്‍, ഛായാഗ്രഹണം: ജയകൃഷ്ണന്‍ വിജയന്‍, സംഗീതം: സിദ്ധാര്‍ത്ഥ പ്രദീപ്, എഡിറ്റിങ്: ക്രിസ്റ്റി സെബാസ്‌റ്യന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: പ്രതാപ് രവീന്ദ്രന്‍, കലാസംവിധാനം: സതീഷ് നെല്ലായ, വരികള്‍: ബി.കെ. ഹരിനാരായണന്‍, വസ്ത്രാലങ്കാരം: അക്ഷയ പ്രേംനാഥ്, മേക്കപ്പ്: രതീഷ് പുല്‍പള്ളി, സൗണ്ട് ഡിസൈന്‍: ഷെഫിന്‍ മായന്‍, സൗണ്ട് മിക്‌സിങ്: പി.സി. വിഷ്ണു, സംഘട്ടനം: ഡേഞ്ചര്‍ മണി, കളറിസ്റ്റ്: ലിജു പ്രഭാകര്‍, വിഎഫ്എക്‌സ്: അരുണ്‍ കെ. രവി, സെബാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജെ.പി. മണക്കാട്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ബെല്‍രാജ് കളരിക്കല്‍, അസ്സോസിയേറ്റ് ഡയറക്ടര്‍: കൃഷ്ണ പ്രസാദ്, പ്രോമോ സ്റ്റില്‍സ്: ബോയക്, ഡിസൈന്‍സ്: ശ്യാം സി. ഷാജി, പിആര്‍ഒ: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.
Content Highlights: Flask Movie teaser released
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·