
കൂടൽ എന്ന ചിത്രത്തിൽ ബിബിൻ ജോർജ് | സ്ക്രീൻഗ്രാബ്
ബിബിൻ ജോർജ് നായകനായ ചിത്രം 'കൂടൽ' ഉടൻ റിലീസിനെത്തും. ചിത്രത്തിലെ നായകനായ ബിബിൻ ജോർജ് പാടിയ പാട്ട് പ്രേക്ഷകർ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതു പോലെ അപരിചിതരായ കുറേ പേർ ഒരു ക്യാമ്പിലേക്ക് എത്തപ്പെടുകയും അവിടെവച്ച് യാദൃഛികമായി നടക്കുന്ന ചില സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. നടി അനു സിത്താരയുടെ അനുജത്തി അനു സോനാരയുടെ ആദ്യ ചിത്രം കൂടിയാണ് കൂടൽ. ക്യാമ്പിംഗ് പ്രമേയമായി ഒരുങ്ങുന്ന ആദ്യ മലയാള സിനിമ സംവിധാനം ചെയ്തത് ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്നാണ്. മ്യൂസിക്കൽ-ത്രില്ലർ മൂഡിൽ ഒരുക്കിയ ചിത്രത്തിന്റെ നിർമ്മാണം ജിതിൻ കെ.വി.
വെടിക്കെട്ട് എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഷിബു പുലർക്കാഴ്ചയും ഒ.യു. ബഷീറും ചേർന്നെഴുതിയ വരികൾക്ക് സിബു സുകുമാരൻ സംഗീതം നൽകി ബിബിൻ ജോർജ്ജ് ആലപിച്ച അന്തിമുല്ല പൂത്തേ.. രാവിൻ ചന്തമേറെയല്ലേ..' എന്ന് തുടങ്ങുന്ന മനോഹര ഗാനമാണ് റിലീസ് ചെയ്ത ഉടനെ തന്നെ പ്രേക്ഷകർ സ്വീകരിച്ചത്. ഖത്തറിലെ പ്രശസ്ത മീഡിയാ ഗ്രൂപ്പായ വൺ ടു വൺ മീഡിയയാണ് ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. എട്ട് പാട്ടുകളാണ് ചിത്രത്തിലുള്ളത്.
ബിബിൻ ജോർജിനെ കൂടാതെ വിനീത് തട്ടിൽ, വിജിലേഷ്, ഗജരാജ്, കെവിൻ പോൾ, വിജയകൃഷ്ണൻ, റാഫി, അഖിൽ ഷാ, സാംജീവൻ, മറീന മൈക്കിൾ, നിയ വർഗീസ്, അനു സോനാര, റിയ ഇഷ, ലാലി പി എം, അർച്ചന രഞ്ജിത്ത്, ഹിഫ്രാസ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
ക്യാമറ - ഷജീർ പപ്പ. സ്ക്രിപ്റ്റ് - ഷാഫി എപ്പിക്കാട്. കോ- റൈറ്റേഴ്‌സ് - റാഫി മങ്കട & യാസിർ പരതക്കാട്. എഡിറ്റർ - ജർഷാജ് കൊമ്മേരി. പ്രൊജക്റ്റ് ഡിസൈനർ - സന്തോഷ് കൈമൾ. ആർട്ട് - അസീസ് കരുവാരക്കുണ്ട്. സംഗീതം - സിബു സുകുമാരൻ,നിഖിൽ അനിൽകുമാർ,സുമേഷ് രവീന്ദ്രൻ, ആൽബിൻ എസ്. ജോസഫ് , പ്രസാദ് ചെമ്പ്രശ്ശേരി. ലിറിക്‌സ് - ഷിബു പുലർകാഴ്ച, എം. കൃഷ്ണൻകുട്ടി, സോണി മോഹൻ, നിഖിൽ, സുമേഷ്, ഷാഫി, ഷാനു, ഷജീന അബ്ദുൽനാസർ, അബി അബ്ബാസ്. ഗായകർ - നജിം അർഷാദ്, യാസീൻ നിസാർ, മണികണ്ഠൻ പെരുമ്പടപ്പ്, സജീർ കൊപ്പം, അഫ്സൽ എപ്പിക്കാട്, ഫഹദ്, ഇന്ദുലേഖ വാര്യർ, ശില്പ അഭിലാഷ്, മീര, സഹ്റ മറിയം,അനു തോമസ്. പ്രൊഡക്ഷൻ കൺട്രോളർ - ഷൗക്കത്ത് വണ്ടൂർ. സൗണ്ട് ഡിസൈൻസ് - രാജേഷ് പിഎം. മേക്കപ്പ് - ഹസ്സൻ വണ്ടൂർ. കോസ്റ്റ്യൂം - ആദിത്യ നാണു. ചീഫ് അസോസിയേറ്റ് ഡയറക്ടർ - അസിം കോട്ടൂർ. അസോസിയേറ്റ് ഡയറക്ടർ - മോഹൻ സി നീലമംഗലം. അസോസിയേറ്റ് ക്യാമറ - ഷാഫി കോരോത്ത്. ഓഡിയോഗ്രാഫി - ജിയോ പയസ്. ഫൈറ്റ് - മാഫിയ ശശി. കോറിയോഗ്രഫി - വിജയ് മാസ്റ്റർ. കളറിസ്റ്റ് - അലക്സ് വർഗീസ്. വി എഫ് എക്സ് - ലൈവ് ആക്ഷൻ സ്റ്റുഡിയോ. പി ആർ ഓ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് - റബീഷ് ഉപാസന. ഓൺലൈൻ മാർക്കറ്റിംഗ് - ഒപ്ര. ഡിസൈൻ - മനു ഡാവിഞ്ചി.
Content Highlights: Koodal: A Musical Thriller Set Against the Backdrop of a Camping Trip





English (US) ·