Published: January 19, 2026 06:08 PM IST
1 minute Read
ഇൻഡോർ∙ ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഫീൽഡിങ്ങിനിടെ മോശമായി സംസാരിച്ച ആരാധകന് രൂക്ഷഭാഷയിൽ മറുപടി നൽകി ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിൽ അവസരം ലഭിക്കാതിരുന്ന അർഷ്ദീപിനെ മൂന്നാം ഏകദിനത്തിലാണു കളിക്കാനിറക്കിയത്. ബൗണ്ടറി ലൈനിലെ ഫീൽഡിങ്ങിനിടെയാണ് അർഷ്ദീപിനെതിരെ ഒരു ആരാധകൻ തിരിഞ്ഞത്. ബൗണ്ടറിക്കു സമീപത്തുനിന്ന് ആരാധകൻ പറയുന്നതു കേട്ട അർഷ്ദീപ് രോഷത്തോടെ മോശം ഭാഷയിലാണു മറുപടി നൽകിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
വെള്ളം കുടിക്കുന്നതിനിടെ സപ്പോർട്ട് സ്റ്റാഫുകളുമായി സംസാരിക്കുന്നതിനിടെയാണ് ആരാധകന്റെ വാക്കുകൾ അർഷ്ദീപ് ശ്രദ്ധിച്ചതെന്നു വിഡിയോയിൽനിന്നു വ്യക്തമാണ്. ആദ്യം കുറച്ചുനേരം മിണ്ടാതിരുന്ന അർഷ്ദീപ് പിന്നീട് ആരാധകനു നേരെ പൊട്ടിത്തെറിക്കുകയായിരുന്നു. ന്യൂസീലൻഡിനെതിരെ പത്തോവറുകൾ പന്തെറിഞ്ഞ അർഷ്ദീപ് 63 റൺസ് വഴങ്ങി മൂന്നുവിക്കറ്റുകൾ വീഴ്ത്തിയിരുന്നു.
മൂന്നാം ഏകദിനത്തിൽ 41 റൺസ് തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. കിവീസ് ഉയർത്തിയ 338 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 46 ഓവറിൽ 296 റൺസെടുത്തു പുറത്താകുകയായിരുന്നു. സൂപ്പര്‍ താരം വിരാട് കോലി സെഞ്ചറി നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. ഇതോടെ പരമ്പര 2–1ന് ന്യൂസീലന്‍ഡ് സ്വന്തമാക്കി. ന്യൂസീലൻഡ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയില്‍ ഒരു ഏകദിന പരമ്പര വിജയിക്കുന്നത്. ആദ്യ മത്സരം തോറ്റ കിവീസ് തുടർച്ചയായ രണ്ടു വിജയങ്ങളുമായാണ് പരമ്പര തിരിച്ചുപിടിച്ചത്.
ആറു വർഷമായി സ്വന്തം മണ്ണിൽ ഒരു ഏകദിന പരമ്പര പോലും തോൽക്കാത്ത ഇന്ത്യയുടെ വിജയത്തുടർച്ചയ്ക്കും ഇതോടെ അവസാനമായി. മറുപടി ബാറ്റിങ്ങിൽ 108 പന്തുകൾ നേരിട്ട കോലി 124 റൺസെടുത്താണു പുറത്തായത്. 91 പന്തുകളിൽനിന്നായിരുന്നു കോലിയുടെ സെഞ്ചറി നേട്ടം. മൂന്ന് സിക്സുകളും പത്ത് ഫോറുകളും താരം ബൗണ്ടറി കടത്തി. മുൻനിര താരങ്ങളായ രോഹിത് ശർമ (11), ശ്രേയസ് അയ്യര്‍ (മൂന്ന്), കെ.എൽ. രാഹുൽ (ഒന്ന്) എന്നിവർക്കു തിളങ്ങാനാകാതെ പോയതാണ് മത്സരത്തിൽ ഇന്ത്യയ്ക്കു തിരിച്ചടിയായത്.
A instrumentality crossed the enactment 🤬😡
During the India vs New Zealand match, arsenic Arshdeep Singh was patrolling the boundary, idiosyncratic from the stands kept shouting thing inappropriate.
Arshdeep didn’t enactment soundless though. He fired backmost with a crisp response. Watch it yourself. 🤬🔥 pic.twitter.com/Pv0tenKsJH
English Summary:








English (US) ·