22 May 2025, 12:52 PM IST
.jpg?%24p=22917db&f=16x10&w=852&q=0.8)
ജൂലിയൻ അസാഞ്ജ് | Photo: AFP
ഗാസയില്‍ ഇസ്രയേല്‍ അതിക്രമങ്ങള്‍ക്കെതിരേ കാനില്‍ നിലപാട് വ്യക്തമാക്കി വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജ്. തന്നെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രഥമപ്രദര്‍ശനത്തിനെത്തിയ അസാഞ്ജ്, ഗാസയില്‍ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകള്‍ പ്രിന്റ് ടീ ഷര്‍ട്ട് ധരിച്ചാണ് ഫോട്ടോ സെഷനെത്തിയത്. ടീ ഷര്‍ട്ടിന്റെ പിന്‍ഭാഗത്ത് 'സ്റ്റോപ് ഇസ്രയേല്‍' എന്നും പ്രിന്റ് ചെയ്തിട്ടുണ്ട്.
കാനില്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ അസാഞ്ജ് തയ്യാറായില്ല. ബുധനാഴ്ചയാണ് അസാഞ്ജ് കാനില്‍ ഡോക്യുമെന്ററിയുടെ പ്രഥമപ്രദര്‍ശനത്തിന് എത്തിയത്. അമേരിക്കന്‍ സംവിധായകനായ യൂജിന്‍ ജെറാക്കിയാണ് അസാഞ്ജിനെക്കുറിച്ചുള്ള 'ദ സിക്‌സ് ബില്യണ്‍ ഡോളര്‍ മാന്‍' എന്ന ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്.
യുഎസിന്റെ പ്രതിരോധരഹസ്യങ്ങള്‍ പരസ്യമാക്കിയതിന് ചാരവൃത്തി നിയമപ്രകാരം ജൂലിയന്‍ അസഞാജ് അറസ്റ്റിലായിരുന്നു. ബ്രിട്ടനിലെ എക്വഡോര്‍ സ്ഥാനപതികാര്യാലയത്തില്‍ കഴിയവേയാണ് അറസ്റ്റിലായത്. പിന്നീട് അഞ്ചുവര്‍ഷവും രണ്ടുമാസക്കാലവും ലണ്ടനിലെ ബെല്‍മാര്‍ഷ് അതിസുരക്ഷാജയിലില്‍ കഴിഞ്ഞു. കുറ്റസമ്മതക്കരാര്‍ പ്രകാരം കഴിഞ്ഞ ജൂണില്‍ അസാഞ്ജ് ജയില്‍മോചിതനാവുകയായിരുന്നു. ഓസ്‌ട്രേലിയന്‍ പൗരനാണ് അസാഞ്ജ്.
Content Highlights: Julian Assange arrives astatine Cannes wearing 'Stop Israel' t-shirt
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·