ലോര്‍ഡ്‌സ്: ഇംഗ്ലീഷ് ഓപ്പണര്‍ സാക് ക്രോളി അനാവശ്യമായി സമയം കളഞ്ഞെന്ന ആരോപണത്തിന് പിന്നാലെ മറുപടിയുമായി ഇംഗ്ലണ്ട് ബൗളിങ് കണ്‍സള്‍ട്ടന്റ് ടിം സൗത്തി. രണ്ടാംദിനം ശുഭ്മാൻ ഗിൽ മൈതാനത്ത് കിടന്ന് മസാജ് ചെയ്തില്ലേയെന്നും അത് കളിയുടെ ഭാഗമായി സംഭവിക്കുന്നതാണെന്നും സൗത്തി പറഞ്ഞു. മൂന്നാം ദിനം ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് ആരംഭിച്ചെങ്കിലും വേഗം കളിയവസാനിപ്പിക്കാന്‍ ഓപ്പണര്‍ സാക് ക്രോളി സമയം വൈകിപ്പിച്ചെന്നാണ് ഉയരുന്ന ആരോപണം.
അവസാനത്തോട് അടുക്കുമ്പോൾ ഇരു ടീമുകളെയും ഉണർവോടെ കാണുന്നത് ആവേശകരമാണ്. അവർ എന്തിനെക്കുറിച്ചാണ് പരാതിപ്പെട്ടതെന്ന് അറിയില്ല. ഇന്നലെ പകൽസമയത്ത് ശുഭ്മാൻ ഗിൽ കിടന്ന് മസാജ് എടുക്കുകയായിരുന്നു. അത് കളിയുടെ ഭാഗമാണ്. ആവേശകരമായാണ് മൂന്നാം ദിനം കളിയവസാനിപ്പിച്ചത്. ഇരു ടീമുകളും മികച്ച രീതിയിലാണ് ക്രിക്കറ്റ് കളിച്ചതെന്നും മൂന്ന് ദിവസങ്ങളായിട്ടും ഇരു ടീമുകളും ആവേശത്തോടെ കളിക്കുന്നത് കാണാൻ കഴിഞ്ഞത് നല്ല കാര്യമാണെന്നും സൗത്തി പറഞ്ഞു.
അതേസമയം, ഓവറുകൾ നഷ്ടപ്പെടുന്നത് ഒരിക്കലും അനുയോജ്യമായ ഒന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'എന്നാൽ, ഗ്രൗണ്ടിൽ ചൂടുണ്ടായിരുന്നു. അതിനാൽ പതിവിലും കൂടുതൽ ഡ്രിങ്ക്സ് ബ്രേക്കുകൾ ഉണ്ടായി. പന്തുമായി ബന്ധപ്പെട്ടും നിരവധി തടസ്സങ്ങളുണ്ടായിട്ടുണ്ട്. ഡിആർഎസിന് സമയമെടുത്തു. പക്ഷേ, ഇത്രയധികം സമയം നഷ്ടപ്പെടുന്നത് നല്ലതല്ല,' സൗത്തി പറഞ്ഞു.
ആദ്യ ഇന്നിങ്‌സില്‍ ഇരു ടീമുകളും 387 റണ്‍സിനാണ് പുറത്തായത്. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് ഒരോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ രണ്ട് റണ്‍സെന്ന നിലയിലാണ്. എന്നാല്‍, മൂന്നാം ദിനം രണ്ടാം ഇന്നിങ്‌സ് ആരംഭിച്ചെങ്കിലും വേഗം കളിയവസാനിപ്പിക്കാന്‍ ഓപ്പണര്‍ സാക് ക്രോളി സമയം വൈകിപ്പിച്ചെന്ന ആരോപണമാണ് ഉയരുന്നത്. മൈതാനത്ത് ഇതുസംബന്ധിച്ച് ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്ലും ക്രോളിയും വാക്കേറ്റത്തിലേര്‍പ്പെട്ടിരുന്നു.
Content Highlights: tim southee reply Shubman Gill connected Zak Crawleys clip waste








English (US) ·