23 July 2025, 05:15 PM IST

Photo: AP
മാഞ്ചെസ്റ്റര്‍: ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഷോയബ് ബഷീറിന്റെ പന്ത് അതിലും മികച്ച രീതിയില്‍ പ്രതിരോധിക്കാന്‍ മുഹമ്മദ് സിറാജിന് ആകുമായിരുന്നില്ല. ഒരു വാലറ്റക്കാരന്റെ ഏറ്റവും മികച്ച ഡിഫന്‍സുകളില്‍ ഒന്നായിരുന്നു അത്. എന്നാല്‍ ഭാഗ്യക്കേട് പന്തിന്റെ രൂപത്തില്‍ ഉരുണ്ടുവന്ന് വിക്കറ്റിലേക്ക് പതിച്ചപ്പോള്‍ 22 റണ്‍സകലെ ഇന്ത്യ വീണു. ലോര്‍ഡ്‌സ് ടെസ്റ്റിലെ ഇന്ത്യയുടെ തോല്‍വി ഭാഗ്യക്കേടുകൊണ്ടാണെന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ ടോസിന്റെ ഭാഗ്യവും ഇന്ത്യയെ
കൈവിട്ട മട്ടാണ്.
മാഞ്ചെസ്റ്റര്‍ ടെസ്റ്റിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് ടോസ് നഷ്ടമായി. തുടര്‍ച്ചയായ നാലാം ടെസ്റ്റിലും ക്യാപ്റ്റന്‍ ഗില്ലിനെ ഭാഗ്യം കൈവിട്ടു. എന്നാല്‍ എല്ലാ ഫോര്‍മാറ്റിലുമായി ഇത് തുടര്‍ച്ചയായ 14-ാം തവണയാണ് ഇന്ത്യയ്ക്ക് ടോസ് കിട്ടാതെ പോകുന്നത്. ഭാഗ്യക്കേട് എന്നല്ലാതെ എന്ത് പറയാന്‍. ഇക്കഴിഞ്ഞ ജനുവരിയില്‍ രാജ്‌കോട്ടില്‍ ഇംഗ്ലണ്ടിനെതിരായ ടി20 മത്സരത്തിലാണ് ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം അവസാനമായി ടോസ് ജയിച്ചത്. അതില്‍ പിന്നെ നാണയം മുകളിലേക്ക് ഉയര്‍ന്നുകഴിഞ്ഞാല്‍ നിലത്ത് വീഴുന്നത് ഇന്ത്യയ്ക്ക് എതിരായാണ്.
Content Highlights: Shubman Gill loses flip for 14th consecutive clip crossed each formats successful Manchester Test








English (US) ·