Published: September 10, 2025 09:57 AM IST
1 minute Read
ദുബായ് സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെതിരെ പന്തെറിയാനെത്തുമ്പോൾ യുഎഇയുടെ മുപ്പത്തിയഞ്ചുകാരൻ സ്പിന്നർ സിമ്രാൻജീത് സിങ്ങിന്റെ ഓർമകൾ 14 വർഷം പിന്നോട്ടുപായും. 2011–2012 കാലത്ത് മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ അക്കാദമിയിൽ ഒരുമിച്ച് പരിശീലിച്ചവരാണ് ഗില്ലും സിമ്രാൻജീതും. അന്ന് അണ്ടർ 19 തലത്തിലാണ് സിമ്രാൻജീത് കളിച്ചിരുന്നത്. ഗില്ലാവട്ടെ അണ്ടർ 12ഉം. സീനിയർ ടീമിന്റെ പരിശീലനശേഷമാണ് ജൂനിയർ താരങ്ങൾക്ക് നെറ്റ്സിൽ പരിശീലനത്തിന് അവസരം ലഭിക്കുക. സീനിയർ ടീമിനൊപ്പം പരിശീലനം പൂർത്തിയാക്കിയ ശേഷം നെറ്റ്സിൽ തുടരാറുള്ള സിമ്രാൻജീത് ജൂനിയർ ടീമിനൊപ്പവും പരിശീലിക്കാറുണ്ട്. അങ്ങനെയാണ് ഗില്ലിനെ സിമ്രാൻജീത് പരിചയപ്പെട്ടത്.
‘ഗില്ലിന് എന്നെ ഓർമയുണ്ടോ എന്നറിയില്ല. അന്ന് ഗില്ലിന് 12 വയസ്സ് മാത്രമേയുള്ളൂ. അച്ഛന്റെ കൂടെയാണ് ഗിൽ പരിശീലനത്തിന് വന്നുകൊണ്ടിരുന്നത്. നെറ്റ്സിൽ കുറെ നേരം ഞാൻ അദ്ദേഹത്തിന് പന്തെറിഞ്ഞുകൊടുത്തിട്ടുണ്ട്’– സിമ്രാൻജീത് പറയുന്നു. പഞ്ചാബ് സീനിയർ ടീമിൽ സജീവമായിരുന്ന സിമ്രാൻജീത് കോവിഡ് കാലത്താണ് യുഎഇയിൽ എത്തുന്നതും പിന്നാലെ ടീമിന്റെ ഭാഗമാകുന്നതും.
English Summary:








English (US) ·