ഗില്ലിന്റെ ആ വിളി വൈറലാണ്! വസ്ത്രത്തെച്ചൊല്ലി വിവാദം; ഇന്ത്യൻ ക്യാപ്റ്റനെതിരെ നടപടി വരുമോ?

6 months ago 6

ഓൺലൈൻ ഡെസ്ക്

Published: July 07 , 2025 05:14 PM IST

1 minute Read

 X/Isha
രണ്ടാം ടെസ്റ്റിനിടെ ഇന്ത്യൻ ബാറ്റർമാരെ തിരികെ വിളിക്കുന്ന ശുഭ്മൻ ഗിൽ. Photo: X/Isha

ബർമിങ്ങാം∙ ഇന്ത്യ– ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ബാറ്റർമാരെ തിരികെ വിളിക്കുമ്പോൾ ശുഭ്മൻ ഗിൽ ധരിച്ച വസ്ത്രത്തെച്ചൊല്ലി വൻ ആശയക്കുഴപ്പം. രാജ്യാന്തര ബ്രാൻഡായ അഡിഡാസ് കിറ്റ് സ്പോൺസർമാരായുള്ള ഇന്ത്യൻ ടീമിന്റെ മത്സരത്തിനിടെ, ഗിൽ നൈക്കിയുടെ വസ്ത്രം ധരിച്ചതാണു സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം. അഡിഡാസിന്റെ കരാർ നിലനിൽക്കെ ക്യാപ്റ്റൻ ഗിൽ നൈക്കിയുടെ വസ്ത്രം ധരിച്ച് ടെലിവിഷൻ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത് നിയമ കുരുക്കാകുമെന്നാണു വിദഗ്ധരുെട നിലപാട്.

2023 മുതലാണ് ഇന്ത്യൻ ടീമിന്റെ കിറ്റ് സ്പോണ്‍സർമാരായി അഡിഡാസ് എത്തുന്നത്. അഞ്ചു വർഷത്തേക്കാണു കരാർ. ഇന്ത്യൻ ടീമിന്റെ മത്സരത്തിലും പരിശീലനത്തിലും യാത്ര സമയത്തും വരെ താരങ്ങള്‍ അഡിഡാസിന്റെ ജഴ്സിയാണു ധരിക്കേണ്ടത്. പുരുഷ, വനിതാ ടീമുകൾക്കും യൂത്ത് ടീമുകളും ഇതേ രീതിയാണ് പിന്തുടരുന്നത്. അതുകൊണ്ടുതന്നെ സുപ്രധാന ടെസ്റ്റ് മത്സരത്തിലെ നിർണായക നിമിഷത്തിൽ നൈക്കിയുടെ വസ്ത്രം ധരിച്ച് ടിവിയിൽ പ്രത്യക്ഷപ്പെട്ട ഗില്ലിനെതിരെ നടപടി വരാൻ സാധ്യതയേറെയാണ്.

2006 മുതൽ 2020 വരെ ദീർഘകാലം നൈക്കിയായിരുന്നു ഇന്ത്യൻ ടീമിന്റെ കിറ്റ് സ്പോൺസർമാര്‍. ഇന്ത്യൻ ടീമുമായുള്ള കരാർ അവസാനിച്ചെങ്കിലും ഗില്‍ ഉൾപ്പടെയുള്ള അത്‍ലീറ്റുകളെ നൈക്കി ഇപ്പോഴും സ്പോൺസർ ചെയ്യുന്നുണ്ട്. 336 റൺസ് വിജയമാണ് ഇന്ത്യൻ ടീം എജ്ബാസ്റ്റനിൽ സ്വന്തമാക്കിയത്. ക്യാപ്റ്റൻ ഗിൽ ആദ്യ ഇന്നിങ്സിൽ ഡബിൾ സെഞ്ചറിയും രണ്ടാം ഇന്നിങ്സിൽ സെഞ്ചറിയും നേടി കളിയിലെ താരമായി.

Adidas mightiness person paid a batch of wealth to sponsor the Indian cricket jersey, but Shubman Gill wearing a Nike compression garment conscionable stole the full amusement pic.twitter.com/521UGnnPYV

— isHaHaHa (@hajarkagalwa) July 6, 2025

Nike conscionable hijacked the biggest time of Shubman Gill’s Test vocation — without spending a azygous rupee connected BCCI sponsorship.
And astir radical didn’t adjacent recognize it.
Here’s however they pulled disconnected the cleanest ambush selling determination of the twelvemonth 🧵 pic.twitter.com/siEkz3e7Sf

— Bean Bags (@manojumapathy1) July 6, 2025

Shubman Gill scored 430 runs successful a trial lucifer and coming retired with a Nike tshirt to state innings erstwhile adidas is the superior sponsor of ICT
That is called Aura 🔥🔥🔥🔥🔥
Man of the lucifer bhe#INDvENG pic.twitter.com/0dyM0OFh9K

— Mustafa (@mustafamasood0) July 6, 2025

Disclaimer: ഈ വാർത്തയ്‌ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് X/Isha എന്ന അക്കൗണ്ടിൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

English Summary:

Shubman Gill successful Nike apparel rapidly went viral, raising eyebrows implicit imaginable breaches of marque agreements

Read Entire Article