05 June 2025, 10:54 PM IST

Photo | AFP
ലണ്ടന്‍: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എയ്ക്കായി ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍ കളിക്കില്ല. ഗില്ലിനൊപ്പം ഗുജറാത്ത് ടൈറ്റന്‍സിലെ സഹതാരമായ സായ് സുദര്‍ശനും രണ്ടാം മത്സരത്തിനുണ്ടാകില്ല. താരങ്ങള്‍ സീനിയര്‍ ടീമിനൊപ്പമാണ് പര്യടനം കളിക്കാന്‍ യുകെയിലെത്തുക. വെള്ളിയാഴ്ചയാണ് രണ്ടാം ടെസ്റ്റ്.
എന്നാല്‍ മുതിര്‍ന്ന താരം കെ.എല്‍. രാഹുല്‍ ഇന്ത്യ എയ്ക്ക് വേണ്ടി കളിക്കും. പേസര്‍ ആകാശ് ദീപും രണ്ടാം മത്സരം കളിക്കുമെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റ താരം ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ട്. ജൂണ്‍ 20 മുതലാണ് ഇംഗ്ലണ്ട് പര്യടനം ആരംഭിക്കുന്നത്.
ആദ്യ അനൗദ്യോഗിക ടെസ്റ്റ് മത്സരം സമനിലയിലാണ് കലാശിച്ചത്. ഇന്ത്യ എയുടെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് പുരോഗമിക്കുന്നതിനിടയൊണ് നാലാം ദിനം കളിയവസാനിച്ചത്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍ എന്ന നിലയിലായിരുന്നു ഇന്ത്യ എ. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 557 റണ്‍സെടുത്തിരുന്നു. കരുണ്‍ നായരുടെ ഇരട്ട സെഞ്ചുറിയാണ് ഇന്ത്യക്ക് തുണയായത്. ഇംഗ്ലണ്ട് ലയണ്‍സ് ആദ്യ ഇന്നിങ്‌സില്‍ 587 റണ്‍സും ലീഡും സ്വന്തമാക്കിയിരുന്നു.
Content Highlights: Gill and Sai Sudharsan to miss 2nd England Lions vs India A game








English (US) ·