Published: November 19, 2025 09:14 AM IST
1 minute Read
-
ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയെ ടീമിലേക്ക് വിളിപ്പിച്ചു
കൊൽക്കത്ത∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ബാറ്റിങ്ങിനിടെ കഴുത്തിനു പരുക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് രണ്ടാം ടെസ്റ്റ് നഷ്ടമാകും. ഗില്ലിന്റെ പരുക്ക് പൂർണമായി ഭേദമായിട്ടില്ലെന്നും 4 ദിവസത്തേക്കു കൂടി വിശ്രമം വേണമെന്നും മെഡിക്കൽ സംഘം നിർദേശിച്ചതായാണ് വിവരം. ഇതോടെ 22ന് ഗുവാഹത്തിയിൽ ആരംഭിക്കുന്ന മത്സരത്തിൽ നിന്ന് ഗില്ലിന് വിട്ടുനിൽക്കേണ്ടിവരും.
ഗിൽ ടീമിനൊപ്പം ഗുവാഹത്തിയിലേക്ക് യാത്ര ചെയ്യുമെന്നു റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും വിമാനയാത്ര തൽക്കാലം ഒഴിവാക്കാൻ ഇന്ത്യൻ ക്യാപ്റ്റനോട് മെഡിക്കൽ സംഘം നിർദേശിച്ചിട്ടുണ്ട്.
ഗില്ലിന്റെ പരുക്കു കണക്കിലെടുത്ത് ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയെ രണ്ടാം ടെസ്റ്റിനുള്ള ടീമിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. നേരത്തെ, ടെസ്റ്റ് ടീമിലുണ്ടായിരുന്ന നിതീഷിനെ ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ഏകദിന പരമ്പര കളിക്കാനായി ഒഴിവാക്കുകയായിരുന്നു. നിതീഷ് തിരിച്ചെത്തിയാലും ഇലവനിൽ ഇടംലഭിക്കാൻ സാധ്യതയില്ല. മൂന്നാം നമ്പറിൽ ഗില്ലിനു പകരം സായ് സുദർശൻ കളിച്ചേക്കും. ഋഷഭ് പന്ത് തന്നെയാകും ടീം ക്യാപ്റ്റൻ.
ദക്ഷിണാഫ്രിക്കയ്ക്കും പരുക്ക് ഭീഷണിആദ്യ ടെസ്റ്റിനു പിന്നാലെ സ്പിന്നർ സൈമൺ ഹാമറിനും പേസർ മാർക്കോ യാൻസനും പരുക്കേറ്റതായി ദക്ഷിണാഫ്രിക്കൻ ടീം അറിയിച്ചു. ഹാമറിന്റെ തോളിനും യാൻസന്റെ വാരിയെല്ലിനുമാണ് പരുക്കേറ്റത്. ഇരുവരുടെയും പരുക്കുകൾ ഗുരുതരമല്ലെന്നും രണ്ടാം ടെസ്റ്റിൽ ഇരുവരും കളിക്കുമോ എന്ന കാര്യം ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും ടീം അധികൃതർ അറിയിച്ചു. ഹാമർ കളിച്ചില്ലെങ്കിൽ ഇടംകൈ സ്പിന്നർ സെനുരാൻ മുത്തുസാമി ഇലവനിലെത്തും. പരുക്കു ഭേദമായ പേസർ കഗീസോ റബാദയും രണ്ടാം ടെസ്റ്റിൽ കളിച്ചേക്കും.
English Summary:








English (US) ·