Published: November 02, 2025 04:44 PM IST
1 minute Read
ഹൊബാർട്ട്∙ ഇന്ത്യ– ഓസ്ട്രേലിയ മൂന്നാം ട്വന്റി20 മത്സരം കാണാൻ ഓസ്ട്രേലിയയിലെത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൾ സാറ തെൻഡുൽക്കർ. ഹൊബാർട്ട് ബെലറിവ് ഓവലിൽ നടക്കുന്ന മത്സരം കാണാനാണ് സാറ ഗാലറിയിലെത്തിയത്. ഓസ്ട്രേലിയൻ ടൂറിസം വകുപ്പിന്റെ ബ്രാൻഡ് അംബാസഡർ കൂടിയാണു സാറ. മത്സരത്തിനിടെ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്‍ ബൗണ്ടറിയടിച്ചതിനു പിന്നാലെയാണ് ഗാലറിയിലുള്ള സാറയുടെ ദൃശ്യങ്ങൾ സ്ക്രീനിൽ തെളിഞ്ഞത്.
എന്നാൽ തൊട്ടടുത്ത പന്തിൽ ഗിൽ പുറത്തായി മടങ്ങുകയും ചെയ്തു. മത്സരത്തിൽ 12 പന്തുകൾ നേരിട്ട ഗിൽ 15 റൺസടിച്ചാണു പുറത്തായത്. നേഥൻ എലിസിന്റെ പന്തിൽ എൽബിഡബ്ല്യു ആയിട്ടായിരുന്നു ഗില്ലിന്റെ മടക്കം. അംപയറുടെ തീരുമാനത്തിനെതിരെ ഗിൽ ഡിആർഎസ് പോയെങ്കിലും തേർഡ് അംപയറും ഔട്ട് വിധിക്കുകയായിരുന്നു.
ശുഭ്മന്‍ ഗില്ലും സാറ തെൻഡുൽക്കറും ഡേറ്റിങ്ങിലാണെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഓസ്ട്രേലിയയിൽ ഇതുവരെ മികച്ച സ്കോർ കണ്ടെത്താൻ ഗില്ലിന് സാധിച്ചിട്ടില്ല. ആദ്യ ട്വന്റി20ിയിൽ 37 റൺസെടുത്തു പുറത്താകാതെനിന്ന താരം രണ്ടാം മത്സരത്തിൽ അഞ്ച് റൺസിൽ ഔട്ടായിരുന്നു. ഏകദിന പരമ്പരയിൽ 10, 9, 24 എന്നിങ്ങനെയായിരുന്നു ഗില്ലിന്റെ സ്കോറുകൾ.
English Summary:








English (US) ·