Published: October 06, 2025 10:32 PM IST Updated: October 06, 2025 10:45 PM IST
1 minute Read
ടെക്സസ്∙ ലോക ചാംപ്യനായ ഇന്ത്യയുടെ ഡി.ഗുകേഷിനെ റാപ്പിഡ് ചെസ്സിൽ തോൽപ്പിച്ചശേഷം ചെസ് ബോർഡിലെ ‘രാജാവിനെ’ എടുത്തെറിഞ്ഞ അമേരിക്കൻ ഗ്രാൻഡ്മാസ്റ്റർ ഹികാരു നകാമുറയുടെ പ്രവൃത്തി വിവാദത്തിൽ. ഞായറാഴ്ച യുഎസിലെ ടെക്സസിൽ നടന്ന ‘ചെക്ക്മേറ്റ്’: ഇന്ത്യ vs യുഎസ്എ പ്രദർശന ചെസ് മത്സരത്തിലായിരുന്നു സംഭവം. ഗുകേഷിനെ തോൽപ്പിച്ചതിനു പിന്നാലെ ചെസ് ബോര്‍ഡിലെ കിങ്ങിനെ കാണികള്‍ക്കു വലിച്ചെറിഞ്ഞുകൊടുത്തായിരുന്നു ഹികാരു നകാമുറയുടെ ആഹ്ലാദപ്രകടനം. തന്‍റെ കരു, നകാമുറ എടുത്ത് എറിയുന്നതുകണ്ട് ഗുകേഷ് അമ്പരക്കുന്നതും വിഡിയോയില്‍ കാണാം. പിന്നാലെ ശാന്തനായ ഗുകേഷ്, കരുക്കള്‍ പഴയതുപോലെ വച്ചിട്ടാണ് വേദി വിട്ടത്.
ഹികാരു നകാമുറയുടെ ‘പ്രകടന’ത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ചെസ്സ് കളിയിൽ ഇത്തരം നാടകീയതകൾക്ക് സ്ഥാനമില്ലെന്ന് പലരും അഭിപ്രായപ്പെട്ടു. റഷ്യൻ ഗ്രാൻഡ്മാസ്റ്റർ വ്ലാഡിമിർ ക്രാംനിക് ഉൾപ്പെടെയുള്ളവർ നകാമുറയ്ക്കെതിരെ രംഗത്തെത്തി. ചെസ് മത്സരത്തിന്റെ തന്നെ പ്രതീകമായ പ്രധാന കരുവായ ‘രാജാവിനെ’ എടുത്തെറിയുന്നതും ലോക ചെസ് ചാംപ്യനെതിരെ തന്നെ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നതും തികഞ്ഞ അനാദരവ് ആണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഈ നകാമുറയുടെ ഈ ‘വലിച്ചെറിയൽ’ സംഘാടകർ തന്നെ ആസൂത്രണം ചെയ്തതാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
ഒരു പ്രകോപനവുമില്ലാതെയാണ് നകാമുറ ഇതു ചെയ്തതെന്നും അങ്ങനെ ചെയ്യാൻ സംഘാടകർ താരത്തെ പ്രോത്സാഹിപ്പിച്ചു എന്നാണ് ദൃശ്യങ്ങളിൽനിന്നു വ്യക്തമാകുന്നതെന്നും ചെസ് എക്സപെര്‍ട്ടായ ലെവി റോസ്മെന്‍ തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു. എന്നാൽ ഗുകേഷാണ് ജയിച്ചിരുന്നെങ്കിൽ അദ്ദേഹം ഇങ്ങനെ ചെയ്യുമായിരുന്നോ എന്നു തനിക്ക് ഉറപ്പില്ലമത്സരശേഷം ഗുകേഷിനെ നകാമുറ കണ്ടിരുന്നെന്നും അപമാനിക്കണമെന്ന ഉദ്ദേശത്തിലല്ല അങ്ങനെ ചെയ്തതെന്ന് പറഞ്ഞുവെന്നും ലെവി റോസ്മെന്‍ പറഞ്ഞു. മത്സരശേഷം നകാമുറയും തന്റെ വിജയത്തെക്കുറിച്ച് വാചാലനായി യൂട്യൂബിൽ വിഡിയോയിട്ടു. തന്റെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നാണ് ഇതെന്നായിരുന്നു നകാമുറയുടെ പ്രതികരണം.
English Summary:








English (US) ·