‘ഗുകേഷ് ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങൾ കരുത്തരാണ്, പക്ഷേ എന്നെയൊന്നും അത്ര ഭയപ്പെടുത്താൻ മാത്രം പോന്നവരല്ല’: തുറന്നടിച്ച് കരുവാന

7 months ago 7

ഓൺലൈൻ ഡെ‌സ്‌ക്

Published: June 18 , 2025 02:12 PM IST

1 minute Read

ഫാബിയാനോ കരുവാനയും ഡി.ഗുകേഷും (ഫയൽ ചിത്രം)
ഫാബിയാനോ കരുവാനയും ഡി.ഗുകേഷും (ഫയൽ ചിത്രം)

ന്യൂഡൽഹി∙ ലോക ചാംപ്യൻ ഡി.ഗുകേഷ് ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങൾ കരുത്തരാണെങ്കിലും, താൻ ഉൾപ്പെടെയുള്ള എതിരാളികളെ അത്ര ഭയപ്പെടുത്താൻ മാത്രം പോന്നവരല്ലെന്ന് ലോക മൂന്നാം നമ്പർ താരം ഫാബിയാനോ കരുവാന. നോർവെ ചെസ് ടൂർണമെന്റിനു പിന്നാലെയാണ് കരുവാനയുടെ അഭിപ്രായ പ്രകടനം. ഈ താരങ്ങൾക്കെതിരെ കളിക്കുമ്പോൾ ഇപ്പോഴും അത്ര ഭയം തോന്നുന്നില്ലെന്നും, പക്ഷേ ഇന്ത്യൻ താരങ്ങൾക്ക് അങ്ങനെയായിരിക്കില്ലെന്നും കരുവാന അഭിപ്രായപ്പെട്ടു. നോർവെ ചെസിൽ അവസാന ദിനം കരുവാന ഇന്ത്യൻ താരം ഗുകേഷിനെ തോൽപ്പിച്ചിരുന്നു. 

‘‘ഇപ്പോഴത്തെ ഇന്ത്യൻ താരങ്ങൾ കരുത്തരാണ്. കുറച്ചുകാലമായി ഞങ്ങൾക്കിടയിൽ നടക്കുന്നത് ഏറെക്കുറെ തുല്യശക്തികളുടെ പോരാട്ടമാണ്. പക്ഷേ എന്തൊക്കെയായാലും ഇപ്പോഴും അവർ ഭയപ്പെടുത്തുന്ന എതിരാളികളാണെന്ന് എനിക്ക് തോന്നുന്നില്ല.’ – കരുവാന പറഞ്ഞു.

‘‘ഉദാഹരണത്തിന് ഞാൻ ഗുകേഷിനും അർജുനുമെതിരെ മത്സരിക്കുമ്പോൾ അവരെ തോൽപ്പിക്കാമെന്ന ശക്തമായ തോന്നൽ എനിക്കുണ്ട്. മത്സരത്തിനിടെ ജയിക്കാനുള്ള അവസരങ്ങളും ഇഷ്ടംപോലെ വീണുകിട്ടുമെന്ന് തീർച്ചയാണ്. ഇത് നോർവെ ചെസിന്റെ മാത്രം അടിസ്ഥാനത്തിലല്ല ഞാൻ പറയുന്നത്. ഇതുവരെ അവർക്കെതിരെ കളിച്ച അനുഭവം വച്ചാണ്’ – കരുവാന വിശദീകരിച്ചു.

‘‘ഞാൻ ഈ പറഞ്ഞ അതേ രീതിയിൽ എന്നെ നേരിടാൻ അവർക്കാകുമെന്ന് എനിക്ക് തോന്നുന്നില്ല. അവർക്ക് ജയിക്കാനുള്ള അവസരങ്ങൾ വീണുകിട്ടിയേക്കാം. അതിന് മറ്റു കാരണങ്ങളുമുണ്ടാകും. ഇതാണ് എന്റെ സത്യസന്ധമായ അഭിപ്രായം.’ – കരുവാന പറഞ്ഞു.

‘‘അവരെ ഇകഴ്ത്തിക്കാട്ടാനല്ല ഞാൻ ഇതു പറയുന്നത്. എന്നെ മറികടക്കാനുള്ള ഒട്ടേറെ വഴികൾ അവർക്കു മുന്നിലുണ്ടാകും. പക്ഷേ, സുദീർഘമായ മത്സരങ്ങളിൽ കടുത്ത പോരാട്ടം കാഴ്ചവച്ചാലും അവരെ വീഴ്ത്താൻ ഒട്ടേറെ അവസരങ്ങൾ നമുക്കു തുറന്നുകിട്ടും എന്നാണ് ഞാൻ പറയുന്നത്. അവരെ സംബന്ധിച്ച്, ഇത്തരം കുറച്ച് അവസരങ്ങൾ മാത്രം നൽകുന്ന എതിരാളികൾക്കെതിരെ കളിക്കുന്നത് മടുപ്പിക്കുന്ന അനുഭവമാകാം’ – കരുവാന പറഞ്ഞു.

English Summary:

Fabiano Caruana takes a excavation astatine 19-year-old Indian satellite champion D Gukesh and different Indian players

Read Entire Article