
ഛെല്ലോ ജവാബ് എന്ന ചിത്രത്തിൻ്റെ പൂജയിൽ പങ്കെടുത്ത് ആവിർഭവ്
ഗുജറാത്തി ഭാഷയില്‍ ഒരു മലയാളി സംവിധാനം ചെയ്യുന്ന ആദ്യ സിനിമ. നായകനും ടെക്‌നീഷ്യന്‍സും മലയാളികള്‍. നായകനൊഴികെയുള്ള അഭിനേതാക്കളെല്ലാം ഗുജറാത്തില്‍നിന്നുള്ളവര്‍. ആലപ്പുഴയില്‍ ചിത്രീകരിച്ച ഒരു ചെറിയ ഭാഗമൊഴിച്ചാല്‍ ബാക്കിയെല്ലാം ഗുജറാത്തില്‍തന്നെ. പാട്ടില്‍ ഇടയ്ക്കു ചില മലയാളം വരികള്‍. 'ഛെല്ലോ ജവാബ്' എന്ന ഗുജറാത്തി സിനിമയ്ക്കു പ്രത്യേകതകള്‍ ഏറെയാണ്. അവസാനത്തെ ഉത്തരം എന്നാണ് ഛെല്ലോ ജവാബിന്റെ മലയാളത്തിലുള്ള അര്‍ഥം. പരസ്യചിത്ര സംവിധായകനായ തൃശൂര്‍ ഗുരുവായൂര്‍ സ്വദേശി ഗംഗപ്രസാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സോണി ടിവിയിലെ സൂപ്പര്‍ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോ വിജയിയായ കുഞ്ഞുഗായകന്‍ ആവിര്‍ഭവാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.
മലയാളിയാണെങ്കിലും വര്‍ഷങ്ങളായി ഗുജറാത്തിലാണ് ഗംഗപ്രസാദ്. മലയാളം പോലെതന്നെ ഗുജറാത്തിയും അറിയാമെന്നു ഗംഗപ്രസാദ് പറയുന്നു. ഒരു സിനിമ ചെയ്യണമെന്നു തോന്നിയപ്പോള്‍ എന്തുകൊണ്ട് അല്‍പം വ്യത്യസ്തമായി ചെയ്തുകൂടാ എന്നു ചിന്തിച്ചു. അങ്ങനെയാണ് പ്രൊജക്ട് തുടങ്ങിയതെന്ന് അദ്ദേഹം പറയുന്നു.
ആദ്യമെത്തിയെങ്കിലും ഊഴം കിട്ടിയത് അവസാനം
സിനിമയിലേക്ക് വരണമെന്ന് ഒരിക്കലും ആഗ്രഹിക്കാതെ ഒടുവില്‍ സിനിമയിലേക്കെത്തിപ്പെട്ടതിനെക്കുറിച്ച് ഗംഗപ്രസാദ് പറയുന്നു.
സിനിമ മനസിലുണ്ടായിരുന്നില്ലെങ്കിലും സംവിധാനം ഇഷ്ടമായിരുന്നു. പക്ഷേ, പരസ്യസംവിധായകരെ എത്രപേര്‍ക്കറിയാം? ഒരു ഘട്ടത്തില്‍ മുന്നോട്ടു പോകണമെങ്കില്‍ സിനിമ വേണമെന്നു തോന്നി.
ലോക്ക്ഡൗണ്‍ സമയമാണ്. പരസ്യചിത്രവുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ച. ഞാനാണ് ആദ്യമെത്തിയത്. പിന്നാലെ സെലിബ്രിറ്റികളായ പല സിനിമാ സംവിധായകരുമെത്തി. അവരെല്ലാം അകത്തേക്കു കയറിയപ്പോഴും ആദ്യം വന്ന അദ്ദേഹം പുറത്തുതന്നെയിരുന്നു. പക്ഷേ, ഒടുവില്‍ ആ പരസ്യം ഗംഗപ്രസാദ് തന്നെ ചെയ്തു. ഗുജറാത്തില്‍ സിനിമയ്ക്ക് അതിന്റെ വിഷയവും നിലവാരവുമനുസരിച്ച് സബ്‌സിഡി നല്‍കുന്നുണ്ട്. ഗംഗപ്രസാദ് തന്നെയാണ് സിനിമയുടെ നിര്‍മാണം.
പാട്ടുകേട്ട് ആവിര്‍ഭവിലേക്ക്
ഒരു കുട്ടി. അവന്റെ കുടുംബം, സ്‌കൂള്‍. ഇത്തരത്തില്‍ കുട്ടികളുടെ കഥ പറയുന്ന ചിത്രമാണ് ഛെല്ലോ ജവാബ്. ആവിര്‍ഭവെന്ന കുഞ്ഞുഗായകന്റെ പാട്ടുകളാണ് അവനെ സിനിമയിലെ നായകനാക്കാന്‍ ഗംഗപ്രസാദിനെ പ്രേരിപ്പിച്ചത്. ആവിര്‍ഭവിനെ നായകനാക്കിയാല്‍ നന്നയിരിക്കുമെന്നു തോന്നിയപ്പോള്‍ സുഹൃത്ത് ടോം സ്‌കോട്ടുമായി ചെന്നു സംസാരിക്കുകയായിരുന്നു.
ചെറിയ കുട്ടിയാണ്, ഗുജറാത്തി ഭാഷ അറിയില്ല തുടങ്ങിയ ആശങ്കകളുണ്ടെങ്കിലും അവര്‍ സമ്മതം മൂളി. ആവിര്‍ഭവിനു വന്ന പല ഓഫറുകളിലും ആരുടെയെങ്കിലും 'മകന്‍' റോളുകളായിരുന്നു. ഛെല്ലോ ജവാബില്‍ ആവിര്‍ഭവ് പാട്ടു പാടിയിട്ടുമുണ്ട്. അഹമ്മദാബാദായിരുന്നു പ്രധാന ലൊക്കേഷന്‍. അതിര്‍ത്തി പ്രദേശത്തായിരുന്നു ഷൂട്ടിങ് എന്നതിനാല്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് അല്‍പം ബുദ്ധിമുട്ടി. ഹം സിനിമാസിൻ്റെ ബാനറില്‍ സപ്തതരംഗ ക്രിയേഷന്‍സുമായി ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിട്ടുള്ളത്. ഗുജറാത്തിലെ മുന്‍നിര താരങ്ങളായ നിസര്‍ഗ് ത്രിവേദി, വിശാല്‍ വൈശ്യ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ദീപു ചന്ദ്രനാണ് ക്യാമറ. എഡിറ്റിങ് സനല്‍. മലയാളം വരികള്‍ അര്‍ഷാദ് കെ. റഹീം, ജയാനന്ദന്‍ ചേതന. സംഗീതം ഫെനില്‍ കോണിക്
Content Highlights: Malayalam director`s archetypal Gujarati film, Chhello Jawab, starring a kid vocalist and featuring a mi
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·