Published: November 30, 2025 10:34 AM IST
1 minute Read
ജൊഹാനസ്ബർഗ് ∙ 14 വർഷത്തിനു ശേഷം ആദ്യമായി ഇത്തവണ ഐപിഎൽ ട്വന്റി20 ക്രിക്കറ്റിനില്ലെന്ന് മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി. ഇത്തവണ ഐപിഎൽ താരലേലത്തിനു നിൽക്കുന്നില്ലെന്നും പകരം പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ (പിഎസ്എൽ) കളിക്കാനാണു തീരുമാനമെന്നും നാൽപത്തിയൊന്നുകാരൻ ഡുപ്ലെസി സമൂഹമാധ്യമത്തിൽ കുറിച്ചു.
കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപിറ്റൽസ് താരമായിരുന്നു. 2012ൽ ചെന്നൈ സൂപ്പർ കിങ്സ് താരമായി തുടങ്ങിയ ഡുപ്ലെസി 2018ലും 2021ലും ചെന്നൈയ്ക്കൊപ്പം കിരീടവും നേടി. 2022–24 കാലത്തു ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് ക്യാപ്റ്റനായി. ഐപിഎലിൽ ആകെ 154 മത്സരങ്ങളിലായി 4773 റൺസാണ് നേട്ടം. ശരാശരി 35.09.
‘14 വർഷം ഐപിഎലിൽ കളിക്കാൻ സാധിച്ചത് വലിയ നേട്ടമാണ്. ലോകനിലവാരമുള്ള താരങ്ങൾക്കൊപ്പം കളിക്കാൻ സാധിച്ചു. ഇതൊരു ഗുഡ്ബൈ അല്ല. വീണ്ടും കാണാം’– ഡുപ്ലെസി കുറിച്ചു.
English Summary:








English (US) ·