ഗുവാഹത്തിയിൽ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ്, മുത്തുസാമി കളിക്കും; ഇന്ത്യൻ ടീമിൽ രണ്ടു മാറ്റങ്ങൾ

1 month ago 3

ഓൺലൈൻ ഡെസ്ക്

Published: November 22, 2025 09:03 AM IST Updated: November 22, 2025 09:11 AM IST

1 minute Read

rishabh-pant-batting

ഗുവാഹത്തി∙ ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്. ടോസ് വിജയിച്ച ദക്ഷിണാഫ്രിക്ക ക്യാപ്റ്റൻ ടെംബ ബാവുമ ബാറ്റിങ് തിരഞ്ഞെടുത്തു. കോർബിൻ ബോഷിനു പകരം സെനുരൻ മുത്തുസാമി രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിക്കും. ഇന്ത്യൻ ടീമിൽ രണ്ടു മാറ്റങ്ങളുണ്ട്. ശുഭ്മൻ ഗില്ലിനും അക്ഷർ പട്ടേലിനും പകരം സായ് സുദർശനും നിതീഷ് കുമാർ റെഡ്ഡിയും ടീമിലെത്തി. ‌‌‌

ഇന്ത്യ പ്ലേയിങ് ഇലവൻ– യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, സായ് സുദർശൻ, ധ്രുവ് ജുറേൽ, ഋഷഭ് പന്ത് (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിങ്ടൻ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

ദക്ഷിണാഫ്രിക്ക പ്ലേയിങ് ഇലവൻ– എയ്ഡൻ മാർക്രം, റയാൻ റിക്കിൾട്ടൻ, വിയാൻ മുൾഡർ, ടോണി ഡെ സോർ‍സി, ടെംബ ബാവുമ (ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്സ്, കൈൽ വെരെയ്ൻ (വിക്കറ്റ് കീപ്പര്‍), മാർകോ യാന്‍സൻ, സെനുരൻ മുത്തുസാമി, സിമോൺ ഹാർമർ, കേശവ് മഹാരാജ്.

English Summary:

India vs South Africa Second Test, First Day Match Updates

Read Entire Article