'ഗെയിം ഓണ്‍'; ദുല്‍ഖറിന്റെ നഹാസ് ചിത്രം 'ഐ ആം ഗെയി'മില്‍ ആന്റണി പെപ്പേയും

8 months ago 8

01 May 2025, 07:01 PM IST

im crippled  antony varghese pepe

പ്രതീകാത്മക ചിത്രം | Photo: Facebook/ Dulquer Salmaan

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍- നഹാസ് ഹിദായത്ത് ചിത്രം 'ഐ ആം ഗെയി'മില്‍ ആന്റണി വര്‍ഗീസ് പെപ്പേയും. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് പെപ്പേയെ ചിത്രത്തിലേക്ക് സ്വാഗതംചെയ്തുള്ള പോസ്റ്റര്‍ പങ്കുവെച്ചത്. ആര്‍ഡിഎക്‌സിന് ശേഷം നഹാസ് സംവിധാനംചെയ്യുന്ന ചിത്രമാണ് 'ഐ ആം ഗെയിം'.

ജേക്‌സ് ബിജോയ് സംഗീതവും ജിംഷി ഖാലിദ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്തു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. ആദര്‍ശ് സുകുമാരനും ഷഹബാസ് റഷീദും ചേര്‍ന്നാണ് സംഭാഷണം. ചമന്‍ ചാക്കോയാണ് എഡിറ്റിങ്.

പ്രൊഡക്ഷന്‍ ഡിസൈനര്‍: അജയന്‍ ചാലിശ്ശേരി, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം: മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, അസോസിയേറ്റ് ഡയറക്ടര്‍: രോഹിത് ചന്ദ്രശേഖര്‍, ഗാനരചന: മനു മഞ്ജിത്ത് -വിനായക് ശശികുമാര്‍.

Content Highlights: Antony Varghese Pepe joins Dulquer Salmaan and Nahas Hidhayath upcoming Malayalam movie `I'm Game`

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article