Published: September 16, 2026 02:15 PM IST
1 minute Read
നഗോയ ∙ ഏഷ്യൻ ഗെയിംസ് വേദിയിലെ പ്രദർശനത്തിൽ കേരളത്തിന്റെ കായിക പാരമ്പര്യം ചിത്രീകരിച്ച പെയിന്റിങും. തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി എസ്. ജ്യോതിക വരച്ച ചിത്രമാണ് ഏഷ്യൻ ഗെയിംസിന്റെ പ്രധാന മീഡിയ സെന്ററിനു പുറത്തു പ്രദർശിപ്പിച്ചിട്ടുള്ളത്. ഏഷ്യൻ ഗെയിംസിന്റെ പ്രചാരണാർഥം വിവിധ രാജ്യങ്ങളിൽ നടത്തിയ ഫൺ റണ്ണിന്റെ ഭാഗമായി പെയിന്റിങ് മത്സരവും നടത്തിയിരുന്നു. തിരുവനന്തപുരത്ത് കേരള ഒളിംപിക് അസോസിയേഷനാണു ഫൺ റൺ നടത്തിയത്. ഫൺ റണ്ണിന്റെ ഭാഗമായി ‘കായികം, ഐക്യം, സമാധാനം’ എന്ന ആശയത്തിൽ നടത്തിയ പെയിന്റിങ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിലാണു ജ്യോതിക ഒന്നാം സ്ഥാനം നേടിയത്. മണക്കാട് ജ്യോതി നിവാസിൽ ജോ കുമാറിന്റെയും ഷീബ ജ്യോതിയുടെയും മകളാണു ജ്യോതിക. സഹോദരിമാരായ ജ്യോതിമയും ജ്യോതിഷ്മയും ചിത്രകാരികളാണ്.
English Summary:






English (US) ·