Published: June 11 , 2025 09:45 AM IST
1 minute Read
ലീഡ്സ് (ഇംഗ്ലണ്ട്) ∙ ഇന്ത്യൻ ബാറ്റർ ഋതുരാജ് ഗെയ്‌ക്‌വാദ് കൗണ്ടി ക്രിക്കറ്റിലേക്ക്. കൗണ്ടി ചാംപ്യൻഷിപ് ഡിവിഷൻ വണ്ണിലും വൺഡേ കപ്പിലും ഋതുരാജ് യോർക്‌ഷർ ടീമിനായി കളിക്കും. ഇന്ത്യയ്ക്കു വേണ്ടി 6 ഏകദിനങ്ങളും 23 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള ഋതുരാജ് ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സ് ടീം ക്യാപ്റ്റനാണ്.
നിലവിൽ ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ഇന്ത്യ എ ടീമിലും ഋതുരാജ് അംഗമാണ്. ജൂലൈയിൽ സറെയ്ക്കെതിരായ കൗണ്ടി മത്സരത്തിലൂടെ ഋതുരാജ് യോർക്‌ഷർ ടീമിനൊപ്പം ചേരും.
English Summary:








English (US) ·