ഗെറ്റഫയെ തോൽപ്പിച്ച് ബാർസയുമായുള്ള പോയിന്റ് വ്യത്യാസം നാലാക്കി കുറച്ച് റയൽ; മയ്യോർക്കയെ വീഴ്ത്തി ബാർസ കിരീടത്തിന് അരികെ

8 months ago 7

മനോരമ ലേഖകൻ

Published: April 24 , 2025 10:44 AM IST

1 minute Read

arda-guler-celebration
റയൽ മഡ്രിഡിന്റെ വിജയഗോൾ നേടിയ ആർദ ഗുലറിന്റെ ആഹ്ലാദം (റയൽ പങ്കുവച്ച ചിത്രം)

മഡ്രിഡ് ∙ ചാംപ്യൻസ് ലീഗിൽനിന്ന് പുറത്തായതിന്റെ നിരാശയ്‌ക്കിടെ, സ്പാനിഷ് ലാലിഗയിൽ വിജയത്തുടർച്ചയുമായി ഒന്നാം സ്ഥാനക്കാരായ ബാർസിലോനയുമായുള്ള അകലം കുറച്ച് റയൽ മഡ്രിഡ്. ഇന്നു പുലർച്ചെ നടന്ന മത്സരത്തിൽ ഗെറ്റഫയെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത റയൽ, ബാർസയുമായുള്ള പോയിന്റ് വ്യത്യാസം വീണ്ടും നാലാക്കി കുറച്ചു. 21–ാ മിനിറ്റിൽ ആർദ ഗുലർ നേടിയ ഗോളാണ് റയലിന് വിജയം സമ്മാനിച്ചത്.

ഇതോടെ 33 മത്സരങ്ങളിൽനിന്ന് 22 ജയവും ആറു സമനിലയും സഹിതം 72 പോയിന്റാണ് റയലിനുള്ളത്. ബാർസയ്ക്ക് അത്രതന്നെ മത്സരങ്ങളിൽനിന്ന് 24 ജയവും നാലു സമിലയും സഹിതം 76 പോയിന്റും.

അതേസമയം, കഴിഞ്ഞ ദിവസം മയ്യോർക്കയെ 1–0ന് തോൽപിച്ച ബാ‍ർസിലോന സ്പാനിഷ് ലാ ലിഗ ഫുട്ബോൾ കിരീടത്തിലേക്ക് ഒരു പടികൂടി അടുത്തു. 46–ാം മിനിറ്റിൽ ഡാനി ഒൽമോയാണ് വിജയഗോൾ നേടിയത്. 5 മത്സരങ്ങൾകൂടി ബാക്കി നിൽക്കെ കിരീടനേട്ടത്തിന്റെ പടിവാതിൽക്കലാണു ബാർസ. 2023ലാണ് ഇതിനു മുൻപ് ബാർസ ജേതാക്കളായത്.

English Summary:

Real Madrid Win At Getafe To Keep LaLiga Title Hopes Alive

Read Entire Article